ചേലാമറ്റം വല്ലം കോട്ടയിൽ ശാസ്താക്ഷേത്രത്തിൽ പൈങ്കുനി ഉത്രം ആഘോഷം ഏപ്രിൽ 11 വെള്ളിയാഴ്ച

New Update
perumbavoor uthsavam april

പെരുമ്പാവൂർ: ചേലാമറ്റം വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പൈങ്കുനി 
ഉത്രം ഏപ്രിൽ 11 വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ പ്രത്യേക ശാസ്തൃപൂജകൾക്കുശേഷം  നെയ്യഭിഷേകം ഉണ്ടായിരിക്കും. എട്ട് മഹാവ്രതങ്ങളില്‍ ഒന്നാണ് പൈങ്കുനി ഉത്രമെന്ന് സക്ന്ദപുരാണം പറയുന്നു. 

Advertisment
perumbavoor uthsavam april.124jpg
ചേലാമറ്റം വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രം

സൂര്യന്‍ മീനം രാശിയില്‍ നില്‍ക്കുമ്പോള്‍ വെളുത്തപക്ഷത്തിലെ ഉത്രം നക്ഷത്രത്തില്‍ പൈങ്കുനി ഉത്രം സമാഗതമാകുന്നു. പൈങ്കുനി എന്നത് മാര്‍ച്ച് - -ഏപ്രില്‍ മാസങ്ങളില്‍ വരുന്ന തമിഴ് മാസമാണ്. മിക്കവാറും പൗര്‍ണ്ണമിയും ഉത്രവും ഒത്തുവരുന്ന ഈ ദിവസം അതിവിശേഷമാണ്. 

sasthav

ശിവപാര്‍വതിമാരുടെ തൃക്കല്യാണവും സുബ്രഹ്മണ്യനും ദേവയാനിയും തമ്മിലുള്ള കല്ല്യാണവും നടന്നത് പൈങ്കുനി ഉത്രം നാളിലാണ്. ശബരിമല ശ്രീഅയ്യപ്പന്റെ ജന്മനാളും പൈങ്കുനി ഉത്രത്തിലായതിനാൽ ശാസ്താ, അയ്യപ്പ ക്ഷേത്രങ്ങളിൽ അന്നേദിവസം പ്രത്യേക പൂജകൾ നടക്കും. നെയ്യഭിഷേകം നടത്താനാഗ്രഹിക്കുന്നവർ 7907038411 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ക്ഷേത്രം മേൽശാന്തി കൂവപ്പടി ചെറുകുട്ടമനയിൽ ജയദേവൻ പോറ്റി അറിയിച്ചു.

Advertisment