വലവൂർ നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും പ്രതിഭകളെ ആദരിക്കലും നടത്തി

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു. 

New Update
sindhu mol jacob

പാല: വലവൂർ നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും പ്രതിഭകളെ ആദരിക്കലും നടത്തി. 

Advertisment

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു. 


ലൈബ്രറി പ്രസിഡന്റ്‌ ജോർജ് വേരാനൽകുന്നേൽ അധ്യക്ഷത വഹിച്ചു.


വിവിധ തലങ്ങളിലായി പ്രതിഭ തെളിയിച്ച  എ.എസ്. ചന്ദ്രമോഹനൻ (കവിത പുരസ്‌കാരം)കുമാരി അഞ്ജലി എസ് മോഹൻ, (രണ്ടാം റാങ്ക്, എംഎച്ച്ആർഎം, എംജി യൂണിവേഴ്സിറ്റി), ശ്രീമതി രഞ്ജിനി സിനു (കവിത പുരസ്‌കാരം)എന്നിവര്‍ ലൈബ്രറിയുടെ ആദരവ് ഏറ്റുവാങ്ങി. 

എ.എസ്. ചന്ദ്രമോഹനൻ മുഖ്യ പ്രഭാഷണം  നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പ്രകാശൻ കൂവയ്ക്കൽ, കെ എസ് രാമചന്ദ്രൻ കാരക്കുന്നേൽ, സിബി കട്ടകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ലൈബ്രറി കമ്മിറ്റി അംഗങ്ങളായ എംആർ റെജിമോൻ സ്വാഗതവും, രാമചന്ദ്രൻ അള്ളുമ്പുറം നന്ദിയും അർപ്പിച്ചു. ലൈബ്രറി കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ജിൻസ് കുഴികുളം, ലൈബ്രറിയൻ ഗംഗാധരൻ (തങ്കപ്പൻ ചേട്ടൻ)കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Advertisment