/sathyam/media/media_files/2025/12/05/4578ae0e-9768-485e-80b3-7df2522e12ce-2025-12-05-21-11-50.jpg)
പാലാ:- രുചി വൈവിധ്യങ്ങളുമായി പാലാ ഫുഡ് ഫെസ്റ്റ്-2025 ന് തുടക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗിന്റെ നേത്യത്വത്തിലാണ് പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ ഫുഡ് ഫെസ്റ്റ് 2025 മഹാമേള സംഘടിപ്പിക്കുന്നത്. പുഴക്കര മൈതാനത്ത് ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു.
മാണി സി കാപ്പൻ എം ൽ എ ഭദ്രഭീപം തെളിച്ചു.വി സി ജോസഫ് അധ്യക്ഷനായിരുന്നു. ഫുഡ് പവലിയൻ ഉദ്ഘാടനം നഗരസഭാ ചെയർമൻ തോമസ് പീറ്ററും , ഇവൻ്റ് ഉദ്ഘാടനം തോമസുകുട്ടി മുതുപുന്നയ്ക്കലും നിർവഹിച്ചു.
ജോൺ ദർശന സ്വാഗതമാശംസിച്ചു. ബാബു Kജോർജ്, ബൈജു കൊല്ലം പറമ്പിൽ ടോബിൻ K അലക്സ്, ബെന്നി മൈലാടൂർ, ബിബിൻ ,അനൂപ് ജോർജ്, സിറിൾ ട്രാവലോകം, ഫ്രെഡി ജോസ്, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ജിൻ്റ്റോ ഐജി ഫാം, ആൻ്റണി കുറ്റിയാങ്കൽ, തുടങ്ങിയവർ പ്രസംഗിച്ചു അമ്പതിൽപ്പരം സ്റ്റാളുകളിലായി ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങളുമാണ് രുചികളുടെ ഈ മഹാസംഗമത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത് .
വൈവിധ്യമാർന്ന മധുരപലഹാരങ്ങളും രുചിക്കൂട്ടുകളും ഈ ഫുഡ്ഫെസ്റ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫുഡ് ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും നടക്കുന്നുണ്ട്. ഫുഡ് ഫെസ്റ്റ് ഡിസംബർ 8ന് സമാപിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us