/sathyam/media/media_files/2025/09/02/f50784b6-bd7b-4ad6-825a-ef3cbc9ef930-2025-09-02-20-58-46.jpg)
കോട്ടയം: പാലാ യുവസാഹിത്യവേദിയുടെ 2025 ലെ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മധുപാൽ, ശൈലൻ, ഡോ: വിനീതാ വിജയൻ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. 25000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ.
എ.എസ്. ചന്ദ്രമോഹനന്‍ പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 'ഇരുകരകൾക്കിടയില്‍ ഒരു ബുദ്ധൻ' എന്ന കഥാ സമാഹാരം വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരത്തിനും, ശൈലന്റെ 'രാഷ്ട്രമീമാംസ' എന്ന കവിതാസമാഹാരം പാലാ നാരായണൻ നായർ പുരസ്‌കാരത്തിനും, ഡോ: വിനീതാ വിജയൻ്റെ "മലയാളം: പുതുകാലം എന്ന കൃതി ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരത്തിനുമാണ് അർഹമായത്.
ലളിതാംബിക അന്തർജ്ജനം പ്രത്യേക ജൂറി പുരസ്‌കാരത്തിന് എ .എസ് ചന്ദ്രമോഹനന്റെ 'ഹൃദയഗാഥ 'എന്ന കവിതാസമാഹാരം അർഹമായി.
ഡോ: കെ.ബി.ശെൽവമണി, വി.ആർ.സുധീഷ്, ഡോ: ആശാ നജീബ് എന്നിവരടങ്ങുന്ന വിദഗ്ദ്ധസമിതിയാണ് പുരസ്‌കാരനിർണ്ണയം നടത്തിയത്.
പുരസ്‌കാരങ്ങൾ സെപ്‌തംബർ പതിമൂന്നിന് പാലായിൽ വച്ച് നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി. എൻ. വാസവൻ ജേതാക്കൾക്ക് സമ്മാനിക്കും.