/sathyam/media/media_files/nnmHPBxpxl3ZdTRgfJ7E.jpeg)
പൊൽപ്പുള്ളി: എൽ. ഡി.എഫ്. സർക്കാരിന്റെ അക്രമത്തിനും, അഴിമതിക്കും, ജനദ്രോഹ നടപടികൾക്കുമേതിരെ യു.ഡി.എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം പൊല്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച്ച സായാഹ്ന പദയാത്ര നടത്തി .
കൂളിമുട്ടം കമല ബസ് സ്റ്റോപ്പിൽ നിന്നും ആരംഭിച്ച പദയാത്ര അത്തിക്കോട് സമാപിച്ചു. പദയാത്ര ഡി. സി.സി. വൈസ് പ്രസിഡന്റ്
സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു .
വിവിധ നികുതിയിനത്തിലും , വൈദ്യുതി ചാർജ്ജ്, വെള്ളക്കരം എന്നിവയിലും ഭീമമായ വർധനവാണ് ഉണ്ടായിരിക്കുന്ന തെന്നും ജനങ്ങളെ അതി ക്രൂരമായി പിഴിഞ്ഞു കൊണ്ട് നിലവിലെ എൽ.ഡി.എഫ്. സർക്കാർ ഇത് സർക്കാരല്ലെന്നും മറിച്ച് കൊള്ളക്കാരാണെന്നും തെളിയിച്ചിരിക്കയാണെന്നും അദേഹം പറഞ്ഞു. പെർമിറ്റ് ഫീസിനത്തിൽ മൃഗീയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വർധിച്ച വെള്ളക്കരം ഭയന്ന് ജനങ്ങൾ പൈപ്പ് കണക്ഷൻ തന്നെ വേണ്ടെന്ന് വെക്കകയാണെന്നും അദ്ദേഹം പറഞ്ഞു. പൊൽപ്പുള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്റും ജാഥാ ക്യാപ്റ്റനുമായ അബ്ദുൾ കലാമിന് ഒബിസി വിഭാഗം നാഷണൽ കോ. ഓർഡിനേറ്റർ പ്രമുൽ ജാദവ് പദയാത്ര പതാക കൈമാറി. പദയാത്ര സമ്മപനയോഗം യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി രതീഷ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു .
പഞ്ചായത്തു ജന പ്രതിനിധികളായ എം.രാമൻകുട്ടി , ആർ.നിഷ ,മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി സഹദേവൻ കൈപ്പക്കോട് ,വൈസ് പ്രസിഡന്റ് കെ.കെ. സുദേവൻ ,ട്രഷറർ പി.വി. സഹദേവൻ മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ രാഘവൻ ,മുൻ മണ്ഡലം സെക്രട്ടറി സക്കീർഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് , മഹിളാ കോൺഗ്രസ് പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us