ട്രെയിനിനുള്ളില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ പാംപേഴ്സ് ; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും പാ൦പേഴ്സ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച മാരക മയക്കുമരുന്നായ 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിൻ പിടികൂടി

New Update
11

പാലക്കാട്‌:  പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, എക്സ്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന വിവേക് എക്സ്പ്രസ്സ്‌ ട്രെയിനിൽ പരിശോധന നടത്തുമ്പോൾ, മുൻ വശത്തുള്ള ജനറൽ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ നിന്നും ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ബാഗിൽ നിന്ന് മാരകലഹരിമരുന്നായ ഹെറോയി൯ കണ്ടെത്തി. 

Advertisment

സംശയാസ്പദമായ ബാഗ് പരിശോധിക്കവേ, അതിനുള്ളിൽ  പാ൦പേഴ്സ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച 4 സോപ്പ് പെട്ടികൾക്കുള്ളിലാണ് 4 പ്ളാസ്റ്റിക് കവറുകൾക്കുള്ളിൽ 44 ഗ്രാം ഹെറോയിൻ  കണ്ടെത്തിയത്.
പിടികൂടിയ ഹെറോയിനു വിപണിയിൽ ഇരുപത് ലക്ഷത്തോള൦ രൂപ വില വരും. ബാഗിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള  പരിശോധനകൾ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

എക്സ്സൈസ് സ൪ക്കിൾ ഇൻസ്‌പെക്ടർ എ൦.സുരേഷ്, ആ൪പിഎഫ് സബ് ഇൻസ്‌പെക്ടർ ദീപക്.എ.പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ എ.പി.അജിത്ത് അശോക്, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക് , അജീഷ്.ഒ.കെ, കോൺസ്റ്റബിൾ പി.പി.അബ്‌ദുൾ സത്താർ, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ, സി.ഇ.ഒ മാരായ പ്രസാദ്, സതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisment