New Update
/sathyam/media/media_files/NkAed4uhSu90RWPkrbuT.jpeg)
മലമ്പുഴ: വിനോദസഞ്ചാരികൾ തെക്കേമലമ്പുഴയിലേക്ക് പോകുന്ന പ്രധാന വഴിയായ തോണിക്കടവിലെ പോലീസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഈ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ പലപ്പോഴും റിസർവോയറിലെ വെള്ളത്തിലിറങ്ങാറുണ്ട്. എന്നാൽ പലേയിടത്തും ചതുപ്പുള്ളതിനാൽ അപകട സാദ്ധ്യത ഏറെയാണ്.
Advertisment
എന്നാൽ ഇതു സംബന്ധിച്ച മുന്നറിയിപ്പു ബോർഡുകൾ ഒന്നും തന്നെയില്ല.മാത്രമല്ല സെക്യൂരിറ്റി ക്കാരും ഇല്ല.അപകട മരണം സംഭവിച്ചാലേ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കൂ എന്ന സംസാരവും ജനങ്ങൾക്കിടയിലുണ്ട്.പോലീസ് ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാത്രമല്ല ഐയ ഡ് പോസ്റ്റിൽ പോലീസിനെ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us