/sathyam/media/media_files/2025/10/25/perumadi-2025-10-25-01-39-04.jpeg)
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെയും പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വികസന സദസ്സ് സംഘടിപ്പിച്ചു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. വണ്ടിത്താവളം അയ്യപ്പന്‍കാവ് എ. എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടര്‍ അഡ്വക്കേറ്റ് വി. മുരുകദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍ എന്നിവര്‍ വിശിഷ്ടാതിഥിയായി.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വികസന റിപ്പോര്‍ട്ട് കുഞ്ഞ് കുഞ്ഞ് അവതരിപ്പിച്ചു.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി യു.കാര്‍ത്തിക് പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സരിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുരേഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാനദിനി മറ്റു മെമ്പറുമാര്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us