പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പാലക്കാട് പുരോഗമന കലാസാഹിത്യസംഘം

New Update
9850

പാലക്കാട് : പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതയ്ക്ക് ഐക്യദാഢ്യ യോഗം നടത്തി.

Advertisment

പാലക്കാട് അഞ്ചുവിളക്ക് പരിസരത്തു നടന്ന ഐകൃദാർഢ്യ യോഗം ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു.

പുകസ ജില്ലാ സെക്രട്ടറി ഡോ. സി.പി. ചിത്രഭാനു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുകസ സംസ്ഥാന ട്രഷറർ ടി.ആർ.അജയൻ മുഖ്യപ്രഭാഷണം നടത്തി.  

ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ, സംഘടനാ സെക്രട്ടറി ആർ. ശാന്തകുമാരൻ, വൈസ് പ്രസിഡണ്ട് കെ.എൻ സുകുമാരൻ എന്നിവർ സംസാരിച്ചു.

Advertisment