ജാതി സെൻസസ് നടത്തി സംവരണ പട്ടിക പുതുക്കണം: എം എസ് എസ് ; മുസ്‌ലിം സർവീസ് സൊസൈറ്റി പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update
998

മണ്ണാർക്കാട്:സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സാമൂഹിക സാമ്പത്തിക സർവേ നടത്തി സംവരണ പട്ടിക പുതുക്കാൻ നടപടി  സ്വീകരിക്കണമെന്ന് മുസ്‌ലിം സർവീസ് സൊസൈറ്റി(എം.എസ്.എസ്)ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

Advertisment

പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ,തൊഴിൽ പ്രാതിനിധ്യത്തിൻ്റെ കൃത്യമായ കണക്കുകൾ ലഭ്യമാക്കുന്ന ജാതി സെൻസസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നീതീകരിക്കാനാവില്ല. പത്ത് വർഷം കൂടുമ്പോൾ സംവരണം പുനർനിർണയിക്കണമെന്ന കോടതി വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല.

നാൽപ്പത്തഞ്ച് ദിവസത്തിലധികമുള്ള താൽക്കാലിക  നിയമനങ്ങളിൽ പോലും സംവരണം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.ഇതോടെ ജാതി സെൻസസിൻ്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്.സെൻസസ് നടത്തി കേന്ദ്ര,സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും  സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന  എല്ലാ മേഖലയിലും  സംവരണ വ്യവസ്ഥ പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവാദമായ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ വീണ്ടും തയ്യാറെടുപ്പ് നടത്തുന്ന  കേന്ദ്രസർക്കാർ നീക്കത്തിൽ യോഗം പ്രതിഷേധിച്ചു.സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ആക്ടിങ് പ്രസിഡണ്ട് പി.മൊയ്തീൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.പി.എ. ബക്കർ, എം.കെ. അബ്ദുൽറഹ്മാൻ, പി.ഹസ്സൻ ഹാജി, കെ.പി.ടി.അബ്ദുൽ നാസർ, അബൂബക്കർ കാപ്പുങ്ങൽ,സിദ്ദീഖ് പാറോക്കോട്, എം.യൂനുസ്, .അബ്ദുൽ ഷെരീഫ്,പി.അബ്ദുൽ ഗഫൂർ,കെ.യൂനുസ് സലീം, ഐ.മുഹമ്മദ്, സി.മുഹമ്മദ് ഷെരീഫ്, എ.അബ്ദുൽ റഹീം, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി സഫ്‌വാൻ നാട്ടുകൽ,ജില്ലാ പ്രസിഡണ്ട് കെ.എച്ച്. ഫഹദ്, സി.ഷൗക്കത്തലി, സി.മുജീബ് റഹ്മാൻ, കെ.പി.എ.സലീം പ്രസംഗിച്ചു.

5

ജില്ലാ ഭാരവാഹികളായി പി. ഹസ്സൻഹാജി (പ്രസിഡണ്ട്), പി.മൊയ്തീൻ, എസ്.അബ്ദുൽ റഹ്മാൻ, ആലായൻ മുഹമ്മദലി(വൈസ് പ്രസിഡണ്ടുമാർ), ഹമീദ് കൊമ്പത്ത്(സെക്രട്ടറി), അബൂബക്കർ കാപ്പുങ്ങൽ, എ.അബ്ദുറഹീം, എം.കെ.മുഹമ്മദലി(ജോയിന്റ് സെക്രട്ടറിമാർ),കെ.പി.ടി.അബ്ദുൽ നാസർ (ട്രഷറർ), ഐ.മുഹമ്മദ്, സി.മുഹമ്മദ് ഷെരീഫ് (സംസ്ഥാന കൗൺസിലർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment