/sathyam/media/media_files/QIduzQwtUp8BgNm0fUxp.jpeg)
"കാവാക്കാൻ, കാടാക്കാൻ" സന്ദേശവുമായി പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ ഒരു കോടി വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിനൊരുങ്ങുന്നു. രാമനാഥപുരം ക്ലബ് 6 കൺവെൻഷൻ സെന്ററിൽ നടന്ന നവകേരള സദസ്സിൻ്റെ ഭാഗമായുള്ള പ്രഭാത സദസിൽ ആശംസകൾ അറിയിക്കാൻ കല്ലൂർ ബാലൻ ക്ഷണിക്കപ്പെട്ടിരുന്നു.10 ലക്ഷം കരിമ്പനകൾ ഉൾപ്പടെ വിവിധ തരം ഫലവൃക്ഷ-തണൽ മരങ്ങൾ ഒരു കോടി ഫല വൃക്ഷ തൈകൾ എന്ന ലക്ഷ്യത്തിലേക്കെത്തിക്കാൻ നട്ടു പിടിപ്പിക്കുമെന്നാണ് കല്ലൂർ ബാലൻ യോഗത്തിൽ അറിയിച്ചത്.
2000-ത്തിലാണ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായുള്ള പ്രയത്നം ബാലൻ ആരംഭിക്കുന്നത്. നാളിതുവരെ 25 ലക്ഷത്തോളം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ്, പഞ്ചായത്ത്, വിദ്യാർത്ഥി സംഘടന, നേച്ചർ ക്ലബ്ബുകൾ തുടങ്ങി വിവിധ സംഘടനകളുടെ സഹായവും ബാലനെ തേടി എത്താറുണ്ട്. ഇറൻ മോട്ടിവേഷന്റെ സാമ്പത്തിക സഹായവും ബാലനുണ്ട്. ഇറൻ മോട്ടിവേഷൻ നൽകിയ ബൊലേറോ പിക്കപ്പ് വാനിലാണ് തൈകൾ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നത്.
കൂടാതെ കാട്ടിലെ വന്യ ജീവികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്ന പ്രവർത്തിയും ബാലനുണ്ട്. കേരള സർക്കാരിന്റെ വനമിത്ര, പ്രകൃതി മിത്ര, ബയോ ഡൈവേഴ്സിറ്റിയുടെ പുരസ്കാരം, പി. വി തമ്പി മെമ്മോറിയൽ അവാർഡ്, ഭൂമി മിത്ര, വേൾഡ് മലയാളി അസോസിയേഷന്റെ 1.25 ലക്ഷം ക്യാഷ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് ബാലൻ അർഹനായിട്ടുണ്ട്. കൂടാതെ അനവധി ഡോക്യുമെന്ററികളുടെ സ്രഷ്ടാവുകൂടിയാണ് ഇദ്ദേഹം. വിത്തുകളും വൃക്ഷ തൈകളും തുച്ഛമായ വിലയിൽ അദ്ദേഹം വില്പനയും നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us