കർഷകർ നാടിന്റെ കാവലാൾ ; ജനതാദൾ-എസ് പ്രവർത്തക കൺവെൻഷനും കാർഷിക വിശദീകരണയോഗവും വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

New Update
96

കോങ്ങാട് :ജനതാദൾ എസ് കോങ്ങാട് നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും കാർഷിക വിശദീകരണയോഗവും വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലകളിലെ നിർജീവാവസ്ഥ മാറ്റിയെടുത്ത് ആധുനികവും ശാസ്ത്രീയവും സുസ്ഥിരവുമായ ഒരു കാർഷിക ഭാവി കേരളത്തിന് ഉറപ്പു വരുത്താൻ ഇനിയും കഴിയേണ്ടതുണ്ട്.അനീതിക്കെതിരെയുള്ള സമരപരിപാടികൾക്ക് കർഷകർ ആരെയും കാത്തു നിൽക്കേണ്ടതില്ല.

Advertisment

കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും  കേരളത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ നില നിർത്തുന്നതിനും വിഘാതമായി നിൽക്കുന്നവർക്കെതിരെ യോജിച്ച പോരാട്ടമെന്നത് കർഷകന്റെ അടിസ്ഥാന വികാരമാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിന് എത്തിയ കർഷകരുമായി മന്ത്രി സംവദിച്ചു. 

മണ്ഡലം പ്രസിഡന്റ് എ.ബി.ഹരിദാസ് അധ്യക്ഷനായി.ജെ ഡി എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.മുരുകദാസ്, ജില്ലാ സെക്രട്ടറിമാരായ എടത്തറ രാമകൃഷ്ണൻ,ബാലൻ പൊറ്റശ്ശേരി തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി ജോസ് കരിമ്പ സ്വാഗതവും,സംസ്ഥാന കൗൺസിൽ അംഗം പ്രവീൺ പൊറ്റശ്ശേരി നന്ദിയും പറഞ്ഞു.

Advertisment