ആദരണീയം-2023 : എൻഡോസൾഫാൻ സമരനായകർ പങ്കെടുത്ത ദയ ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തക സംഗമം ശ്രദ്ധേയമായി

New Update
33

ലക്കിടി :ജീവകാരുണ്യ പ്രവർത്തകർക്ക് ദിശ പകർന്ന്,വെള്ളിനേഴി കാരുണ്യ വിപ്ലവത്തിന്റെ വിജയത്തിനായി കർമ ധീരമായി പ്രവർത്തിച്ചവർക്ക് ആദരം ഉൾപ്പടെ,ദയ ചാരിറ്റബിൾ ട്രസ്റ്റ്‌ നടത്തിയ ആദരണീയം-2023 വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു.ലക്കിടിയുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടത്തിയ ഒരു പകൽനീണ്ട പരിപാടികൾ

Advertisment

എൻഡോസൾഫാൻ സമരനായകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി,എൻഡോസൾഫാൻ സമര നായിക മുനീസ.എൽ,തുടങ്ങിയവർ  വിശിഷ്ടാതിഥികളായി പങ്കെടുത്തു.
എൻഡോസൾഫാൻ സമര നായകരുടേയും ദുരിത ബാധിതരായ ചില കുട്ടികളുടെയും,മനുഷ്യത്വം മുഖമുദ്രയാക്കിയ ജീവകാരുണ്യ പ്രവർത്തകരുടെയും സാന്നിധ്യം
പരിപാടിയെ ശ്രദ്ധേയമാക്കി.വൃക്ക മാറ്റി വച്ച ശേഷം ദയയുടെ തണലിൽ കഴിയുന്ന 13 കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ഇഖ്റ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് ജസീൽ,ആസ്റ്റർ മിംസ് കോഴിക്കോട് ഡെപ്യൂട്ടി മാനേജർ സുജിത്ത്.പി,
ഒ.ഗോപാലകൃഷ്ണൻ, ഷൈനി രമേശ്,ബൈജു.സി.പി, സി.രാധാകൃഷ്ണൻ,കെ. അനിൽകുമാർ,മോഹൻദാസ് മoത്തിൽ, ശശികുമാർ എസ്.പിള്ള,ഷുക്കൂർ പട്ടാമ്പി,സ്വാമിനാഥൻ, ലളിതഹരി,ശോഭ തെക്കേടത്ത്,സന്തോഷ് കലാഗ്രാമം
തുടങ്ങി സാമൂഹ്യ-ജീവകാരുണ്യ- സംഘടന രംഗത്തെ നിരവധി പേർ പരിപാടിയിൽ സന്നിഹിതരായി.
  ഡോ.മാത്യു ജേക്കബ് , ഡോ.പുനലൂർ സോമരാജൻ,നാസർ മാനു,ടി.സി.ജയശങ്കർ, എം.പുരുഷോത്തമൻ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു.    നിഖിത.പി പ്രാർത്ഥന ഗാനമാലപിച്ചു.ശങ്കർ.ജി കോങ്ങാട് സ്വാഗതവും എം.ജി.ആന്റണി നന്ദിയും പറഞ്ഞു

Advertisment