/sathyam/media/media_files/tVdQqUkIH740pXBvaOCo.jpg)
എടത്തനാട്ടുകര:ഗണിത പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ യു.പി. വിഭാഗം ഗണിത ക്ലബ്ബിന് കീഴിൽ 'കണക്കും കുട്ട്യോളും ഗണിത ശില്പശാല' സംഘടിപ്പിച്ചു.
കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഗണിതാശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കാൻ സഹായിച്ച ശില്പശാല പ്രധാനാധ്യാപകൻ പി.റഹ് മത്ത് ഉദ്ഘാടനം ചെയ്തു.
ഗണിത ക്ലബ് കൺവീനർ പി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.ബി.ആർ.സി. ട്രെയിനർ പി.എസ്. ഷാജി ശില്പശാലക്ക് നേതൃത്വം നൽകി.എസ്.ആർ.ജി. കൺവീനർ പി. മുംതാസ് അധ്യാപകരായ കെ. യൂനുസ് സലീം, പി.ദിവ്യ, പി.അബ്ദുസ്സലാം, കെ.അൻസില, ഫാസില എന്നിവർ സംബന്ധിച്ചു.
ഗണിത ക്ലബ് സെക്രട്ടറി നദ നസ്റിൻ, വിദ്യാർഥികളായ ഫിയ ഫിറോസ്,അമൽ,അജൽ ദേവ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.യു.പി. വിഭാഗത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us