നിരാലംബരും അവയവം മാറ്റിവെച്ചവരുമായവർക്ക്  അഞ്ചുഭവനങ്ങളുടെ നിർമാണത്തിനായി അര ലക്ഷം ലിറ്റർ പായസം ചലഞ്ച് പ്രഖ്യാപിച്ച് ദയ

New Update
6

പാലക്കാട് :കോട്ടായി അപ്പുണ്ണിയേട്ടൻ വായനശാലക്ക് സ്വന്തമായ കെട്ടിടവും, കിടപ്പുരോഗിയായ  സൗമ്യയെന്ന അനുഗ്രഹീത ഗായികയ്ക്കും,
അവയവം മാറ്റിവച്ച് കൂരകളിൽ അന്തിയുറങ്ങുന്ന നാലുപേർക്ക് സുരക്ഷിത ഭവനവും ഉൾപ്പെടെ മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം,
അമ്പതിനായിരം ലിറ്റർ  പായസചലഞ്ച് പ്രഖ്യാപിച്ച് ദയ ചാരിറ്റബിൾ ട്രസ്റ്റ് രംഗത്ത്.
മുഖ്യമായും സോഷ്യൽ മീഡിയ അവലംബമാക്കി

Advertisment

കഴിഞ്ഞ 9 വർഷമായി പ്രവർത്തിക്കുന്ന ട്രസ്റ്റ് 19 ദയാഭവനങ്ങൾ നിരാലംബർക്കായി നൽകിയിട്ടുണ്ട്.'നമുക്കൽപം മധുരം നുകരാം അഞ്ച് കുടുംബങ്ങൾക്ക് ജീവിതമധുരം പകരാം'എന്ന സ്നേഹവാക്യത്തോടെയുള്ള പായസം ചലഞ്ചിനുള്ള വ്യവസ്ഥാപിതമായ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഡിസംബർ 20നാണ് മെഗാ പായസം ചലഞ്ച് നടത്തുന്നത്.

പായസത്തിനുള്ള തുക സംഭാവന ചെയ്തും,പായസം മുൻ കൂട്ടി ബുക് ചെയ്തുമാണ് ഈ സംരംഭവുമായി സുമനസ്സുകൾ സഹകരിക്കുന്നത്.പായസം ആവശ്യമുള്ളവരും ഇല്ലാത്തവരും പരമാവധി ലിറ്റർ പായസം വാങ്ങി നിരാലംബരുടെ ജീവിതത്തിലേക്ക് മധുരം പകരുന്ന ഈ ഉദ്യമത്തെ വിജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. കേരളത്തിൽ ഇത്രയും വലിയ മെഗാ പായസം ചലഞ്ച് നടക്കുന്നത്  ആദ്യമായിട്ടായിരിക്കും. 

അര ലക്ഷം ലിറ്റർ പായസം വിപണനം നടത്തുന്നതിലൂടെ നാല്പതു ലക്ഷംരൂപ സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേശ് പറഞ്ഞു.കാറ്ററിംഗ് രംഗത്ത് പ്രശസ്തരായ ടോപ് ഇൻ ടൗൺ ആണ്
അമ്പതിനായിരം ലിറ്റർ പാലട പായസം തയ്യാറാക്കുന്നത്.ഡിസംബർ 10 വരെ ഓർഡറുകൾ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:04922-296743,8943000630

Advertisment