അട്ടപ്പാടിയിലെ ഗോത്ര കലാകാരനും നാടക-സിനിമ പ്രവർത്തകനുമായ  കുപ്പുസ്വാമി ചികിത്സാ സഹായം തേടുന്നു

New Update
6

മണ്ണാർക്കാട് :ഗോത്ര ഗായകനും സിനിമ-നാടക കലാകാരനുമായ കുപ്പുസ്വാമി എന്ന മരുതൻ വൃക്കരോഗത്തിന്റെ പിടിയിലമരുമ്പോൾ രോഗം ഭേദമാക്കി കലാ ജീവിതത്തിലേക്ക് മടങ്ങാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്.വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ  കലാസ്നേഹികളും സഹൃദയരും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുപ്പുസ്വാമി.

Advertisment

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ലക്ഷങ്ങൾ വേണം.
കുടുംബത്തെ പോറ്റാൻ പോലും വഴിയില്ലാത്ത കുപ്പുസ്വാമി എന്തു ചെയ്യുമെന്നറിയാത്ത വിഷമത്തിലാണ്. അട്ടപ്പാടിയുടെ ഊരുകളിൽ നിന്ന്  ഉറക്കെയുറക്കെ കുപ്പു സ്വാമി താളമിട്ട് പാടീട്ടുണ്ട്,അട്ടപ്പാടീടെ ഗോത്ര പാട്ടുകൾ.ഇപ്പോ പാടാൻ തൊണ്ടവരിണില്ലാ,ചുണ്ടു വരളുന്നു.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പോണ്ടിച്ചേരി സെന്ട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യമായി നാടകം പഠിച്ചിറങ്ങിയ അട്ടപ്പാടിയിലെ ഗോത്രവർഗ്ഗക്കാരനായ നാടകക്കാരന്റെ ഈ 
ഹൃദയനൊമ്പരം നമുക്ക് കേൾക്കാതിരിക്കാനാവുമോ?
  പ്രിയനന്ദന്റെ ഗോത്രസിനിമ 'ധബാരി കുരുവി'യുടെ തിരക്കഥയിലും സംഭാഷണത്തിലും അഭിനയത്തിലും ഒപ്പം ചേർന്ന,
അട്ടപ്പാടിയിൽ ചിത്രീകരിക്കുന്ന ഡോക്യുമെന്ററികളുടേയും സിനിമകളുടേയും ഭാഗമായി പ്രവർത്തിച്ച ഈ കലാകാരൻ ഇപ്പോൾ അനുഭവിക്കുന്ന ദുരിതജീവിതം പുറലോകം അറിയിക്കാൻ ഒട്ടും ആഗ്രഹമില്ലെങ്കിലും,രോഗം ഓരോ അവയവങ്ങളേയയും ബാധിച്ചു തുടങ്ങി.

കാഴ്ച ഇടക്കിടെ മങ്ങുന്നു.കൈകാലുകൾ തളരുന്നു.അങ്ങനെ ഓരോന്നും.
ഭാര്യയുടെ ജോലിയിൽ നിന്നുള്ള തുച്ഛമായ വരുമാനത്തിലാണ് ജീവിതം മുന്നോട്ടു പോകുന്നത്.അട്ടപ്പാടിയിൽ നിന്ന് വിദഗ്ദചികിത്സക്ക് ഊരിറങ്ങി വരണം. ചികിത്സസഹായം തേടുന്ന ഈ ആദിവാസി കലാകാരനെ രക്ഷപ്പെടുത്താൻ സുമനസ്സുകൾ മുന്നോട്ട് വരണം. പ്രത്യേകിച്ച് കലാസ്നേഹികൾ.കുപ്പുസ്വാമിയുടെ ഗൂഗിൾ അക്കൗണ്ട് വഴിയും നേരിട്ടും ബന്ധപ്പെട്ട്  കരുണയുള്ളവർ കനിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സഹ പ്രവർത്തകർ.
ഫോൺ :9656172675

Advertisment