/sathyam/media/media_files/pDdS77iCkgbToqQfoNvN.jpeg)
പാലക്കാട്: പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ചും ചേർന്ന് സംയുക്തമായി പാലക്കാട് ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ, ദിബ്രൂഗഡ് - കന്യാകുമാരി എക്സ്പ്രസ്സിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ തോൾ സഞ്ചിയിൽ നിന്നു൦ രണ്ടു പ്ലാസ്റ്റിക് കവറിലായി അടക്കം ചെയ്ത നിലയിൽ മാരക മയക്കുമരുന്നായ 140 ഗ്രാം ഹെറോയിൻ പിടി കൂടി.
പിടികൂടിയ ഹെറോയിന് വിപണിയിൽ ഒരു കോടിയോളം രൂപ വില വരും. മാരക മയക്കുമരുന്ന് കടത്തിയവരെ പിടികൂടുന്നതിനായി അന്വേഷണ൦ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ എ൯.കേശവദാസ്, പാലക്കാട് എക്സ്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സയ്യദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ, എ.പി.അജിത്ത് അശോക്, എഎസ്ഐ കെ.എ൦.ഷിജു, ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ്.ഓ.കെ കോൺസ്റ്റബിൾ പി.പി.അബ്‌ദുൾ സത്താർ, എക്സ്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുമേഷ് പി.എസ്, കെ.രാജേഷ്, ജെയിംസ് വർഗീസ്, കെ.ദിലീപ് എന്നിവരാണ് പരിശോധനാ സ൦ഘത്തിൽ ഉണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us