മദര്‍ തെരേസ ലോകത്തിന്‍റെ കെടാവിളക്ക് -വി.സി.കബീര്‍ മാസ്റ്റര്‍; കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ഓണാഘോഷം നടത്തി

New Update
9996

പാലക്കാട്:ആലംബഹീനരുടെ സേവനത്തിനായി ഒരായുഷ്കാലം മുഴുവൻ സമർപ്പിച്ച മദർ തെരേസ ലോകത്തിന്‍റെ കെടാവിളക്കാണെന്ന് മുന്‍മന്ത്രിയും കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റുമായ വി.സി.കബീര്‍ മാസ്റ്റര്‍ പറഞ്ഞു.കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുണ്ടൂര്‍ പൊരിയാനി സന്താള്‍ സദനില്‍ സംഘടിപ്പിച്ച മദര്‍ തെരേസയുടെ 113 -ാം ജന്മദിനാചരണവും ഓണാഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ജില്ലാ പ്രസിഡന്‍റ് എം.ഷാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം മുഖ്യപ്രഭാഷണം നടത്തി.സന്താള്‍ സദന്‍ മേല്‍നോട്ടം വഹിക്കുന്ന സോളിമറിയ സിസ്റ്ററെ, കബീര്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുണ്ടൂര്‍,മലമ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് പി.കെ.വാസു,അസീസ് മാസ്റ്റര്‍, എന്‍.അശോകന്‍,എ.ശിവശങ്കരന്‍, എം.മുരളീധരന്‍, എം.സി.സജീവന്‍, എ.നൂര്‍മുഹമ്മദ്,സി.രവീന്ദ്രന്‍, രാജേന്ദ്രന്‍,റസാക്ക് പറക്കുന്നം, ഹമീദ്,എ.മുഹമ്മദ് റാഫി,പി.രാമദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment