വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള സംഘടിപ്പിച്ചു

New Update
1

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിലെ നന്നായി വളരാൻ എന്ന      പാഠഭാഗവുമായി ബന്ധപ്പെട്ട്  പലഹാരമേള സംഘടിപ്പിച്ചു. വിവിധ ആഹാരവസ്തുക്കൾ നിരീക്ഷിച്ച് സാമ്യ വ്യത്യാസങ്ങൾ കണ്ടെത്താനും ആകൃതി, രുചി എന്നിവയുടെ അടിസ്ഥാനത്തിൽ ആഹാരവസ്തുക്കളെ തരംതിരിക്കാനും കുട്ടികൾക്ക് പരിപാടിയിലൂടെ സാധിച്ചു. 

Advertisment

പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബഷീർ തെക്കൻ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ്‌ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപെഴ്സൺ എം ജിഷ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അലി മഠത്തൊടി, പി.ടി.എ പ്രസിഡന്റ്‌ എം.പി നൗഷാദ്‌, പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, പി.ടി.എ അംഗങ്ങൾ,അധ്യാപകർ എന്നിവർ സംബന്ധിച്ചു

Advertisment