കോങ്ങാട് :തട്ടാൻ സർവീസ് സൊസൈറ്റിയുടെ, വാർഷിക സമ്മേളനവും കുടുംബ സംഗമവും കോങ്ങാട് വിശ്വകർമ്മ നഗർ-വ്യാപാര ഭവനിൽ വ്യത്യസ്ത പരിപാടികളോടടെ നടത്തി.സമുദായത്തിന്റെ സുഗമമായ പ്രവർത്തനത്തിനുള്ള ഭാവി പരിപാടികളും സർക്കാർ പദ്ധതികളും യോഗം ചർച്ച ചെയ്തു.യൂണിറ്റ് പ്രസിഡന്റ് രാമകൃഷ്ണൻ പാറശ്ശേരി പതാക ഉയർത്തിയതോടെ വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചു.
ടിഎസ്എസ് പാലക്കാട് ജില്ലാ സെക്രട്ടറി കെ.ഷാജു ഓങ്ങല്ലൂർ സംഗമം ഉദ്ഘാടനം ചെയ്തു.ടി എസ് എസ് സംസ്ഥാന സെക്രട്ടറി എ.കെ.രാധാകൃഷ്ണൻ പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി.മക്കളുടെ നന്മ എന്ത് എന്ന് മനസ്സിലാക്കുന്നതിൽ മാതാപിതാക്കൾക്ക് അശ്രദ്ധയുണ്ടാവരുത്.കാലത്തിന്റെ വിപത്തുകൾ വിദൂരത്തല്ല.കുടുംബത്തിന്റെ ശാന്തതയാണ് സമൂഹത്തിന്റെ സമാധാനം.അതിനാൽ മുതിർന്നവർ ഏതർഥത്തിലും കുട്ടികൾക്ക് മാതൃകയാവണം,പ്രസംഗകർ ഉദ്ബോധിപ്പിച്ചു.
കാലങ്ങളായി പിന്തുടർന്നുപോരുന്ന പൈതൃകത്തെയും സമൂഹ നന്മയെയും മുൻനിർത്തി സമുദായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് കർമ പദ്ധതികൾ ആവിഷ്‌ക്കരിച്ചു.യൂണിറ്റ് സെക്രട്ടറി സോമൻ കല്ലടിക്കോട് റിപ്പോർട്ട് അവതരണവും,യൂണിറ്റ് ട്രഷറർ സുരേഷ് മുണ്ടൂർ കണക്ക് അവതരണവും നടത്തി.
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അനീഷ് ചെറായ,ജില്ലാ ട്രഷറർ കെ.ആർ.സുരേഷ്,വിവിധ യൂണിറ്റ് പ്രതിനിധികൾ സംസാരിച്ചു.ദേവനന്ദ, വൈഷ്ണ പ്രാർത്ഥന ഗാനമാലപിച്ചു.ടി എസ് എസ്
പ്രതിഭകളെ ആദരിച്ചു.പാർവതി ഹരിദാസ് സ്വാഗതവും ഷിജിനി നന്ദിയും പറഞ്ഞു.
കുടുംബ സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.