മാള ടി.എ.മുഹമ്മദ് മൗലവി:സ്നേഹം കൊണ്ട് മനസ്സുകൾ കീഴടക്കിയ മഹാവ്യക്തിത്വം:പാലക്കാട് സൗഹൃദവേദി

New Update
33

പാലക്കാട്‌ :പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മാള ടി.എ.മുഹമ്മദ് മൗലവിയുടെ വേർപാടിൽ പാലക്കാട് സൗഹൃദവേദി അനുശോചിച്ചു.മനുഷ്യ ബന്ധങ്ങൾക്ക് മറ്റെല്ലാറ്റിനേക്കാളും വിലകല്പിക്കുകയും നിഷ്കളങ്ക സ്നേഹം കൊണ്ട് മനസ്സുകൾ കീഴടക്കിയ മഹാ വ്യക്തിത്വമായിരുന്നു ടി.എ.മുഹമ്മദ് മൗലവിയെന്നും സാമുദായിക ഐക്യത്തിനും നാടിന്റെ നന്മക്കും വേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹം പാലക്കാട് സൗഹൃദവേദിയുടെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചിരുന്നുവെന്നും ചെയർമാൻ ഡോ.മഹാദേവൻ പിള്ള അനുസ്മരിച്ചു.

Advertisment
Advertisment