പാലക്കാട്‌ മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

New Update
5

പാലക്കാട്‌ : മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട്‌ അയ്യപുരം ശാസ്താപുരി മഴവില്ല് വീട്ടിൽ ജി. പ്രഭാകരൻ (70) ആണ് മരിച്ചത്. ദ ഹിന്ദു പത്രത്തിൽ നിന്നും വിരമിച്ച ശേഷം നിലവിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിചെയ്ത് വരികയായിരുന്നു.

Advertisment

ഇന്നലെ രാത്രി തിരുവനന്തപുരം പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ പുതിയപാലം ജങ്ഷന് സമീപം ആണ് അപകടം. ഇടിച്ച വണ്ടി നിർത്താതെ പോയി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ : വാസന്തി പ്രഭാകരൻ. മക്കൾ : നിഷ, നീതുറാണി. മരുമകൻ : പ്രഭുരാമൻ.

Advertisment