/sathyam/media/media_files/5O53MQw2x40CWz5vZWAR.jpeg)
പാലക്കാട് : വൈദ്യുതി ബോർഡ് വൻ പലിശ ഇളവോടെ നടത്തുന്ന കുടിശ്ശിക ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിൽ ജനശ്രദ്ധയാകർഷിച്ച് മുന്നറുന്നു. സർക്കിളിനു കീഴിലെ കുടിശ്ശികയുള്ള ഉപഭോക്താകൾക്കിടയിൽ വൻ സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
നിയമ നടപടികളോ റവന്യൂ റിക്കവറികളോ ഒന്നും ഇല്ലാതെ ആകർഷകമായ പലിശ ഇളവോടെ കുടിശ്ശിക ഒടുക്കാം എന്നുള്ളതാണ് ഉപഭോക്താകൾക്കിടയിൽ സ്വീകാര്യത നേടാൻ കാരണം. സർക്കാർ സ്ഥാപനങ്ങൾ അടക്കം 965 പേരാണ് ഈ പദ്ധതി ഇതിനകം സ്വീകരിച്ചത്.90 ലക്ഷത്തോളം രൂപ കുടിശ്ശിക ഇനത്തിൽ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ സമാഹരിച്ചു.
ഇതോടെ കുടിശ്ശിക സമാഹരണത്തിൽ സംസ്ഥാനത്ത് ഒന്നാമതായി പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ മുന്നേറുകയാണ്. പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ശ്രീ കെ.കെ.ബൈജുവിന്റെ മേൽനോട്ടത്തിൽ എക്സിക്യൂട്ടിവ് എൻഞ്ചിനിയർ മുതൽ ചുമതലയുള്ള ഉദ്യോഗ സ്ഥരുടെ യോജിച്ച പ്രവർത്തനമാണ് ഈ നേട്ടത്തിന് കാരണം.
ദീർഘകാലം കുടിശ്ശികയുള്ള ഗാർഹിക, വാണിജ്യ, വ്യാവസായിക ഉപഭോക്താകൾക്കും സർക്കാർ , അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവരുടെ കുടിശ്ശിക ആകർഷകമായ പലിശ ഇളവോടെ തീർക്കുന്നതിനു വേണ്ടിയാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വൈദ്യുതി ബിൽ അടക്കാതെ കണക്ഷൻ വിച്ഛേദിച്ചവർക്കും റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കിവരുന്നു.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഈ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാം.
പദ്ധതി പ്രകാരം വൈദ്യുതി കുടിശ്ശികകൾ 12 തവണകളായി അടയ്ക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.
15 വർഷത്തിന് മുകളിലുള്ള കുടിശ്ശികകൾക്ക് പലിശ 4% മാനവും
അഞ്ചു മുതൽ 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 5% മാനവും.
രണ്ടു മുതൽ അഞ്ച് വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് പലിശ 6% മാനവുംമാണ് പദ്ധതി പ്രകാരം ഈടാക്കുന്നത്.
വൈദ്യുതി കുടിശ്ശികയും പലിശയുൾപ്പെടെ മുഴുവൻ തുകയും അടക്കുന്നവർക്ക് ആകെ പലിശ തുകയിൽ 2% അധിക ഇളവും ബോർഡ് നൽകുന്നുണ്ട്.ഡിസംബർ 31 ന് പദ്ധതി അവസാനിക്കും.പാലക്കാട് കലക്ട്രേറ്റും 2612008 (ഇരുപത്തി ആറുലക്ഷത്തി പന്ത്രണ്ടായിരത്തി എട്ട് ) അടച്ച് ഈ പദ്ധതിയുടെ ഭാഗമായി.
പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ കെ ബൈജു,പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ രാമ പ്രകാശ് കെ. വി, ആർ എ ഒ രമേഷ് ബാബു കെ.ജി, സുൽത്താൻപേട്ട അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ മുരളീധരൻ പി , അസിസ്റ്റന്റ് എഞ്ചിനീയർ അനീഷ് ജലീൽ , സീനിയർ സൂപ്രണ്ട് ലക്ഷമി.കെ, സബ്ബ് എൻഞ്ചിനിയർ പി സുജീഷ്,ഓവർസിയർ കെ.വിനോദ് ,സീനിയർ അസിസ്റ്റൻ്റ് വി.രഘു പ്രശാന്ത്അടക്കമുള്ള ഉദ്യോഗസ്ഥ സംഘം കലക്ട്രേറ്റിൽ നേരിട്ട് എത്തി നന്ദി പറഞ്ഞു.
പൊതു ജനങ്ങൾ ഒറ്റ തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി പരമാവധി പ്രയോനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.കെ. ബൈജു അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us