ആർ കെ എ യു പി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരുടെ കുടുംബ സംഗമം നടത്തി

New Update
7777

കല്ലടിക്കോട് :കോണിക്കഴി ആർ കെ എ യു പി സ്കൂളിലെ വിരമിച്ച  അധ്യാപകരുടെ കുടുംബ സംഗമം ശശി മാസ്റ്റർ-കോമളവല്ലി ടീച്ചർ ദമ്പതികളുടെ വസതിയിൽ    നടത്തി.ഓണത്തെ വരവേൽക്കാൻ  പൂക്കളം,മാവേലി,ഓണപ്പാട്ടുകൾ, ഓണക്കളികൾ,നൃത്തം,സുന്ദരിക്ക് പൊട്ടുതടൽ,തിരുവാതിരക്കളി തുടങ്ങിയ വൈവിധ്യമാർന്ന വിനോദ പരിപാടികൾ    നടത്തി.വിജയികൾക്ക്  സമ്മാനങ്ങൾ നൽകി .   
  സ്നേഹത്തോടെ വസിക്കുന്ന ഒരു കാലത്തിന്റെ വീണ്ടെടുപ്പാണ് ഓണം.ഓരോ ഓണക്കാലവും തലമുറകളിലേക്ക് പകർന്നുനൽകുന്ന ഈടുവയ്പ് ഗൃഹാതുരതയുണർത്തുന്ന പഴയ ആ ഓർമകളുടെ തണലിടങ്ങളാണ്.
'സീ-കേരള  ഡ്രാമ ജൂനിയർ താരം' കോണിക്കഴി തീർത്ഥ ശിവരാമനെ  അനുമോദിച്ചു.അധ്യാപകർ അവരുടെ ഔദ്യോഗിക ജീവിതത്തിൽ 
ഒരുമയുടെ സുഖശീതളിമയിൽ സ്‌നേഹസ്പർശം അനുഭവിച്ച ഒരു കാലവും അനുഭവങ്ങളും, ഓർമകളുംപങ്കിട്ടു.സഹപ്രവർത്തകരായിരുന്ന അന്തരിച്ച അധ്യാപകരെ  അനുസ്മരിക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
കൃഷ്ണൻമാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശശിമാസ്റ്റർ, മോഹനൻമാസ്റ്റർ,സ്കൂൾ മാനേജരായിരുന്ന ധർമരാജൻ,റഷീദ് മാസ്റ്റർ,നൂർജഹാൻ ടീച്ചർ,
തുടങ്ങിയവർ സംസാരിച്ചു.ശശീന്ദ്രൻ മാഷ് സ്വാഗതവും
കോമളവല്ലി ടീച്ചർ നന്ദിയും പറഞ്ഞു.

Advertisment
Advertisment