43 വർഷത്തിനു ശേഷം വീണ്ടും അവർ കുട്ടികളായി ; കരിമ്പ ഗവ:ഹയർസെക്കന്ററി സ്കൂളിൽ 1981 എസ് എസ് എൽസി ബാച്ചിന്റെ,സ്നേഹസംഗമം നടത്തി

New Update
33

പാലക്കാട് :പഴയകാല ഹൈസ്‌കൂൾ ജീവിതം ഓർത്തെടുത്ത് നീണ്ട 43 വർഷങ്ങൾക്കു ശേഷം ഒത്തു കൂടിയപ്പോൾ പലരും പ്രായം മറന്ന് കുട്ടികളായി മാറി.ഒരിക്കലും കണ്ടുമുട്ടില്ലെന്നു കരുതിയ പലരും പരസ്പരം കണ്ടുമുട്ടിയപ്പോൾ അവർക്ക് പറയാൻ ഏറെയും വിദ്യാലയ കാല ഓർമകളായിരുന്നു.

Advertisment

ചൂരൽ വടിയും മിഠായിയും  സമ്മാനപ്പൊതികളുമായി നാലു പതിറ്റാണ്ടിന് മുമ്പുള്ള മധുരിക്കും ഓർമകളുമായിട്ടാണ് അവർ വീണ്ടും വിദ്യാലയ അങ്കണത്തിലെത്തിയത്.
കരിമ്പ ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഓർമപ്പൂക്കൾ പ്രസിഡന്റ് ചന്ദ്രികാഭായ് അധ്യക്ഷയായി.

നാലു പതിറ്റാണ്ട് മുമ്പ് പഠിപ്പിച്ച സ്കൂളിലെ പ്രിയ ഗുരുനാഥരിൽ ഏഴുപേർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.കാലയവനികക്കുള്ളിൽ മണ്മറഞ്ഞുപോയ
17 സഹപാഠികളെ ബാബു.പി.മാത്യു അനുസ്മരിച്ചു.എത്തിച്ചേരാൻ കഴിയാത്ത അധ്യാപകരെ സ്മരിച്ചു കൊണ്ട് വി.പി ജയരാജൻ സംസാരിച്ചു.കെ.ജെ.ജയിംസ് മാസ്റ്റർ സ്യമന്തകം ടീച്ചർ,സുന്ദരൻ മാസ്റ്റർ, ഗോപാലകൃഷ്ണൻമാസ്റ്റർ,രാജേന്ദ്രൻ മാസ്റ്റർ,ശുഭ ടീച്ചർ,വിജയകുമാരി ടീച്ചർ എന്നിവർ പങ്കെടുത്തു.

സ്നേഹ സംഗമത്തിനെത്തിയ അധ്യാപകരെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു.കരിമ്പ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ബിനോയ് മുഖ്യാതിഥിയായി പങ്കെടുത്തു.ഹരികുമാറിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു.അധ്യാപകരും ബാച്ച് അംഗങ്ങളും അനുഭവങ്ങൾ പങ്കിട്ടു.സാബു പി.മാത്യു,സുന്ദരൻ,അബ്ദുൾ റഹിമാൻ,സുരേന്ദ്രൻ, പ്രസന്ന,ഇന്ദിര,ശ്രീദേവി, ഷീല,ചന്ദ്രമോഹൻ, ദേവദാസ്,ജാസ്മിൻ 
തുടങ്ങിയവർ സംസാരിച്ചു.

Advertisment