New Update
/sathyam/media/media_files/jF7AQDQsxMhyQa4oAt75.jpg)
എടത്തനാട്ടുകര:വേനൽ തുടങ്ങും മുൻപേ തോടുകളും നീർച്ചാലുകളും വറ്റിവരളുന്ന സാഹചര്യത്തിൽ മുണ്ടക്കുന്ന് കരുണാകുർശി തോട്ടിൽ ദേശവേല കമ്മിറ്റിയുടെ നേതൃത്വത്തിൽ താൽക്കാലിക തടയണ നിർമ്മിച്ചു.
Advertisment
പരിസരവാസികൾക്കെല്ലാം അലക്കാനും കൃഷിക്കാവശ്യത്തിനും ഏറെ ഗുണം ചെയ്തിരുന്ന തോട് വറ്റി വരളുന്ന സാഹചര്യത്തിലാണ് ദേശവേല കമ്മിറ്റിയുടെ മാതൃകാപരമായ പ്രവർത്തനം നടത്തിയത്പ്രസിഡന്റ് പി. രതീഷ്, സെക്രട്ടറി കെ ഹരിദാസൻ, വി സുധീഷ്, കെ രാജീവ്, വിശാഖ്,പി അഖിൽ,പി ശിവദാസൻ, കെ സുഭാഷ്,കെ വിമൽ, പി സജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.