പാലക്കാട് ജില്ലാ കലോത്സവം: പാർക്കിങ്ങ് ക്രമീകരണം ഇപ്രകാരം

New Update
പാര്‍ക്ക് ചെയ്ത കാറില്‍ കളിക്കാന്‍ കയറി, ലോക്ക് വീണതോടെ ഉള്ളില്‍ അകപ്പെട്ടു; ശ്വാസം മുട്ടി നാലു കുട്ടികള്‍ മരിച്ചു

പാലക്കാട്:ജില്ലാ സ്ക്കൂൾ കലോത്സവത്തിന് വിദ്യാർത്ഥികളുമായി എത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരണം പോലീസ് ഒരുക്കിയിരിക്കുന്നത് ഇപ്രകാരം ..വിദ്യാർത്ഥികളുമായി എത്തുന്ന സ്ക്കൂൾ ബസ്സുകളും, വലിയ വാഹനങ്ങളും സ്റ്റേഡിയത്തിന് സമീപമുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
സെന്റ് സെബാസ്റ്റ്യൻസ് സ്ക്കൂൾ, സെന്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്നിവിടങ്ങളിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും സ്റ്റേഡിയത്തിന് സമീപമുള്ള മുനിസിപ്പൽ ഗ്രൗഡിൻ വിദ്യാർത്ഥികളെ ഇറക്കി അവിടെത്തന്നെ പാർക്ക് ചെയ്യണം.

Advertisment

മിഷൻ സ്ക്കൂളിലേക്കും സമീപ സ്ക്കൂളുകളിലേക്കും വിദ്യാർത്ഥികളുമായി വരുന്ന ചെറു വാഹനങ്ങൾ മിഷൻ സ്ക്കൂളിന് മുൻവശം വിദ്യാർത്ഥികളെ ഇറക്കിയശേഷം മഞ്ഞക്കുളം ലോറി സ്റ്റാന്റ്, വാടിക പാർക്കിംഗ് ഏരിയ, രാപ്പാടി ഒാഡിറ്റോറിയത്തിന് മുൻവശം, സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഏതെങ്കിലുംഒന്നിൽ പാർക്ക് ചെയ്യേണ്ടതാണ്.

കലോത്സവത്തോടനുബന്ധിച്ച് ടൗണിൽ ഗതാഗത തിരക്ക് കൂടും എന്നതിനാൽ പൊതുവഴികളിൽ വാഹനം പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല, അനധികൃത പാർക്കിംഗ് കാണുന്ന പക്ഷം നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

പാർക്കിംഗ് സ്ഥലങ്ങൾ 

മുനിസിപ്പൽ സ്റ്റേഡിയത്തിന് തെക്ക് വശത്തുളള ഗ്രൗണ്ട്
കോട്ടയുടെ സമീപം വാടിക പാർക്കിംഗ് ഏരിയ
മഞ്ഞക്കുളം ലോറി സ്റ്റാന്റ്
രാപ്പാടി ഒാഡിറ്റോറിയത്തിന് മുൻവശം റോഡിന്റെ കിഴക്ക് വശത്ത് മാത്രം
ടൗൺബസ് സ്റ്റാന്ഴറിന് സമീപം മംഗളം ടവറിവ് പിൻവശത്തുള്ള ബസ് പാർക്കിംഗ് ഏരിയ (പകൽ സമയം മാത്രം) എന്ന് പോലീസ് അറിയിച്ചു.

Advertisment