ഈ തിരുമുറ്റത്ത് ഇത്തിരി നേരം..;മുണ്ടൂർ എം ഇ എസ് ഐ ടി ഐ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

New Update
333

1978 ൽ സ്ഥാപിതമായ ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം മുണ്ടൂർ എം ഇ എസ് ഐ ടി ഐ യുടെ മിമ പൂർവ്വ വിദ്യാർത്ഥി മെഗ ഫെസ്റ്റ് സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

മുണ്ടൂർ :ഒന്നിക്കാം ഒരുമിക്കാം,ഈ തിരുമുറ്റത്ത് ഇത്തിരി നേരം എന്ന സ്നേഹ വാക്യമുയർത്തി 45 വർഷ ഇടവേളക്ക് ശേഷം മുണ്ടൂർ എം ഇ എസ് ഐ ടി ഐ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേർന്നു.കലാലയ ജീവിതത്തിനും കരിയർ ജീവിതത്തിനും ഇടയിൽ ഒരു കണ്ണിയായി തീർന്ന മിമ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനവും മഹാ സംഗമവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.  
1978 ൽ സ്ഥാപിതമായ ജില്ലയിലെ തന്നെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം മുണ്ടൂർ എം ഇ എസ് ഐ ടി ഐ യുടെ അലുംനി കൂട്ടായ്മ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും സമൂഹത്തിനു ഗുണകരമായ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനും പ്രേരകമായി.രാവിലെ നടന്ന സ്നേഹ സംഗമത്തിൽ സി.കെ.വിഷ്ണുദത്തൻ  റിപ്പോർട്ട്‌ അവതരിപ്പിച്ചു.സെക്രട്ടറി സൈദ് മുഹമ്മദ്, ഡി.മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും കലാലയ അനുഭവങ്ങൾ പങ്കിട്ടു.
പൂർവ വിദ്യാർത്ഥി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പൊതു സമ്മേളനം, സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു.മിമ പ്രസിഡന്റ് ഡി.മധുസൂധനൻ അധ്യക്ഷനായി.എം ഇ എസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ. ജബ്ബാറലി,മുഖ്യാതി  യായി പങ്കെടുത്തു.സൈദ് മുഹമ്മദ്‌ മിമ അവതരണം നടത്തി.
എ.സൈയ്ദ് താജുദ്ദീൻ, അഡ്വ.നാസർ കൊമ്പത്ത്, സുൽഫിക്കർ കെ.എ, ആഷിഫ്. ജെ,പ്രതീഷ്. എ.ആർ, വത്സല മേനോൻ ടി.വി.ഗീത, തുടങ്ങിയവർ സംസാരിച്ചു.
 
മിമ മെഗാ ഫെസ്റ്റിന്റെ   ഭാഗമായി ചാനൽ ഫെയിം ശിവദാസ് വെള്ളോലി സ്റ്റേജ് ഷോ നൃത്ത സംഗീത ഹാസ്യ വിരുന്ന് നയിച്ചു.പ്രോഗ്രാം കൺവീനർ എസ് എസ് വൈ ഷാഹിർ സ്വാഗതവും, മിമ ട്രഷറർ ഷഹദ്.പി നന്ദിയും പറഞ്ഞു.
Advertisment
Advertisment