ശിരുവാണി ജംഗ്ഷനിലെ ഫർണിച്ചർ കൊട്ടാരം മെഗാ നറുക്കെടുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

New Update
22

കരിമ്പ-ശിരുവാണി ജംഗ്ഷനിൽ,ജില്ലയിലെ ഏറ്റവും വിശാലമായ ഫർണിച്ചർ കൊട്ടാരത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള ഷോപ്പിംഗ് ഫെസ്റ്റിന്റെ നറുക്കെടുപ്പ് കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നീതു സുരാജ് അധ്യക്ഷയായി.

Advertisment

ഇടക്കുറുശ്ശി ശിരുവാണി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഫർണിച്ചർ കൊട്ടാരത്തിൽ
ക്രിസ്തുമസ്,നവവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് കണ്ണഞ്ചിപ്പിക്കുന്ന മോഡലിൽ കൂടുതൽ ഉൽപ്പന്നങ്ങൾ എത്തിയിട്ടുണ്ട്. ആയിഷ മീൻപിടി,കെ എം ഹംസ ഇടക്കുറുശ്ശി,ഫാത്തിമ മാച്ചാംതോട് എന്നിവർ യഥാക്രമം ഒന്നാം സമ്മാനമായ 
അരലക്ഷം രൂപ വില വരുന്ന ബെഡ്റൂം സെറ്റ്, രണ്ടാം സമ്മാനമായ 
കാൽ ലക്ഷം രൂപ വില വരുന്ന ഡൈനിങ് സെറ്റ്,മൂന്നാം സമ്മാനമായ
10,000 രൂപ വില വരുന്ന അലമാരയും നേടി.

ഉപഭോക്താക്കൾക്കായി പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
സന്ദർശകർക്ക് വിശാലമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം, മികച്ച ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചതായി  ഹോൾസെയിൽ റീടയ്ൽ രംഗത്ത് ശ്രദ്ധേയരായ 
ഫർണിച്ചർ കൊട്ടാരം സ്ഥാപനത്തിന്റെ ഉടമസ്ഥർ ബഷീർ,അഷ്‌റഫ്‌, ജാഫർ,ഹൈദർ,സഫീർ എന്നിവർ  അറിയിച്ചു.

Advertisment