/sathyam/media/media_files/jn8ztzm6DGOaJUV5XVkW.jpeg)
പാലക്കാട്:കൗമാര കലാമാമാങ്കത്തിന് രചനാ മത്സരങ്ങളോടെ തുടക്കമായി.ബി.ഇ.എം ഹയർ സെക്കന്ററി സ്കൂളിൽ ജനറൽ കൺവീനർ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്കുമാർ പതാക ഉയർത്തിയതോടെയാണ് സർഗവേദികൾ ഉണർന്നത്.
നഗരസഭാ കൗൺസിലർമാരായ എഫ്.ബി.ബഷീർ,മിനിബാബു,സ്വീകരണ കമ്മിറ്റി കൺവീനർ എ.ജെ.ശ്രീനി,പ്രോഗ്രാം കൺവീനർ ഷാജി എസ് തെക്കേതിൽ,പ്രധാനാധ്യാപിക ജൂബി,
സംഘാടക സമിതി ഭാരവാഹികളായ എം.കെ.നൗഷാദലി,ഹമീദ് കൊമ്പത്ത്, ലിന്റോ വേങ്ങശ്ശേരി ടി.ജയപ്രകാശ്,എം.ടി.സൈനുൽ ആബിദീൻ, കെ.പി.എ.സലീം,രമേഷ് പാറപ്പുറം,എം.കെ. മുബാറക്,നോഡൽ ഓഫീസർ പി.തങ്കപ്പൻ പങ്കെടുത്തു.
രചനാ മത്സരങ്ങളിൽ പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി എണ്ണൂറോളം സർഗ പ്രതിഭകളാണ് മാറ്റുരച്ചത്.
നർത്തകികളും മണവാട്ടിക്കൂട്ടവും മാപ്പിളപ്പാട്ടുകളും കഥകളിയും നാടകവുമെല്ലാമായി ഇന്ന്(ബുധൻ) വേദികളിൽ കലാവസന്തം തീർക്കും.ഇനിയുള്ള അഞ്ച് നാളുകൾ നഗരത്തിൽ ഉത്സവാന്തരീക്ഷമാകും. പാലക്കാട് നഗരം ആതിഥേയത്വമരുളിയ എല്ലാ കലോത്സവങ്ങളും നിറഞ്ഞ സദസ്സിൽ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us