New Update
/sathyam/media/media_files/13ouukm1ZWrKFh420GIk.jpg)
പാലക്കാട്:സംസ്ഥാന മൊട്ടാകെ ഉപജില്ലാ കലോത്സവങ്ങൾക്ക് തിരിതെളിഞ്ഞപ്പോൾ കലോത്സവം വെബ്സൈറ്റ് പണിമുടക്കി. മത്സരഫലങ്ങൾ അപ് ലോഡ് ചെയ്ത് കഴിഞ്ഞെങ്കിലും കേരള സ്കൂൾ കലോത്സവത്തിൻ്റെ വെബ്സൈറ്റിൽ ഫലം അറിയാനാകുന്നില്ല. സാങ്കേതിക പിഴവ് രണ്ട് ദിവസമായിട്ടും പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള ഐ ടി കൈകാര്യം ചെയ്യുന്ന കൈറ്റിന് സാധിച്ചിട്ടില്ല.
Advertisment
മത്സരഫലം ഏറെ ആകാംക്ഷയോടെ കുട്ടികൾ കാത്തിരിക്കുമ്പോഴാണ് രണ്ട് ദിവസമായിട്ടും റിസൾട്ടറിയാതെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിഷമിക്കുന്നത്. ഡിസംബർ ആദ്യവാരത്തിൽ റവന്യു ജില്ലാ കലോത്സവങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.മത്സരഫലം സമയത്ത് അറിഞ്ഞാൽ മാത്രമേ ജില്ലാ മത്സരങ്ങൾക്ക് തയ്യാറെടുക്കാനും ആവശ്യമായ ക്രമീകരണങ്ങൾ നടത്താനും കുട്ടികൾക്ക് സാധിക്കുകയുള്ളൂ.