പാലക്കാട് :ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി,വർഷം 85 പരിപാടികൾ നടത്തി വിജയിപ്പിച്ച,കോട്ടായി അപ്പുണ്ണി ഏട്ടൻ ജനകീയ വായനശാലക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് ഡിസംബർ 20ന് പായസ ചലഞ്ച് നടത്തുന്നു. കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്ന പ്രവർത്തനങ്ങളാണ് ഈ വായനശാല നാളിതുവരെ കാഴ്ചവെച്ചത്.
ജനകീയനായ നേതാവ് കെ.അപ്പുണ്ണിയുടെ നാമധേയത്തിലുള്ള ഈ സ്മാരകം നാടിന്റെ നന്മ നിറഞ്ഞ ഇടപെടലിലൂടെ ഉയർന്നു വന്നിട്ടുള്ള സ്ഥാപനമാണ്.പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായ ദയ ചാരിറ്റബിൾ ട്രസ്റ്റാണ് വായനശാലക്ക് കെട്ടിടം സ്പോൺസർ ചെയ്തിരിക്കുന്നത്.ഒരു നാടിന്റെ പൂർണ്ണ പിന്തുണയോടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന മെഗാ പായസ ചലഞ്ച് നടത്താൻ സജീവമായി രംഗത്തിറങ്ങുകയാണ് ട്രസ്റ്റ് പ്രവർത്തകർ.
'നമുക്കൽപം മധുരം നുകരാം' 5 കുടുംബങ്ങൾക്ക് ജീവിത മധുരം പകരാം'എന്ന ജീവകാരുണ്യ പ്രഖ്യാപനം അവയവം മാറ്റിവച്ച കൂരകളിൽ താമസിച്ചു കൊണ്ടിരിക്കുന്നവർക്ക് കൂടി അഞ്ചു വീടുകൾ പൂർത്തീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
തിരുവനന്തപുരം പേരൂർക്കടയിലെ എസ് എൽ ഇ ( Systemic Lupus Erithometosis )എന്ന ഓട്ടോ ഇമ്മ്യൂൺ രോഗം കിടപ്പുരോഗിയാക്കി മാറ്റിയ സൗമ്യയെന്ന അനുഗ്രഹീത ഗായികയ്ക്കും ദയാഭവനങ്ങളൊരുക്കുകയും വായനശാലയ്ക്ക് കെട്ടിടം നിർമ്മിച്ചു നൽകുകയും ചെയ്യുക എന്ന മഹത്തരമായ പുണ്യ പ്രവൃത്തിയാണ് ദയ പായസചലഞ്ചിലൂടെ ഏറ്റെടുത്തിരിക്കുന്നത്. പായസത്തിനുള്ള തുക സംഭാവന ചെയ്തോ പായസം ഓർഡർ ചെയ്തോ ഈ സംരംഭത്തിൽ സഹൃദയർക്ക് പങ്കാളിയാകാം.ഫോൺ:8943000630