/sathyam/media/media_files/m9qcwcYRkhcGOE37aj7e.jpg)
മണ്ണാർക്കാട് :കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവും ഊർജ്ജവും പകരുന്ന വൈവിധ്യമാർന്ന കർമ്മപരിപാടികളോടെ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കരിമ്പ ഗ്രാമപഞ്ചായത്ത്-കൃഷിഭവൻ പള്ളിപ്പടി എച്ച് ഐ എസ് കൺവെൻഷൻ സെന്ററിൽ കർഷക ദിനാഘോഷം നടത്തി.കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും പ്രചോദനമാകുന്നതായിരുന്നു കാർഷിക പ്രദർശനം,കാർഷിക ക്വിസ് മത്സരം,കാർഷിക സെമിനാർ,കാർഷിക വിളകളുടെ ലേലം ഉൾപ്പെടെയുള്ള പരിപാടികൾ.വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെയും കർഷക തൊഴിലാളികളെയും വിദ്യാർത്ഥി കർഷകനെയും ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി.കര്‍ഷകര്‍ക്ക് അവരുടെ ഉത്‌പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും വില്‌പന നടത്തുന്നതിനും വിപുലമായ സംവിധാനം ഉണ്ടായികൊണ്ടിരിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണ് നാട്ടിലുടനീളം സർക്കാർ നടപ്പാക്കുന്നത്.വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്.
കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും കർഷക ദിനാഘോഷ പരിപാടികൾ ഏറെ ഉപകാരപ്രദമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. അനസൂയ സെബാസ്റ്റ്യൻ,ഹേമ.പി, സീന തോമസ് എന്നിവർ കാർഷിക ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെസി ഗിരീഷ്,ജയ വിജയൻ, ജാഫർ.എച്ച്,നീതു, അനിത,കെ.പ്രസന്ന, കെ കെ.ചന്ദ്രൻ, റംലത്ത്,മോഹൻദാസ്, ബിന്ദു പ്രേമൻ,,
മണികണ്ഠൻ കോട്ടപ്പുറം, രാധാകൃഷ്ണൻ ടി ആർ,കെ ജെ ജോസ്,വീരാൻ സാഹിബ്,സാം ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രൻ, കനിനിറവ് ചെയർമാൻ
പി.ശിവദാസൻ,എൻ കെ നാരായണൻകുട്ടി, ജോസ് ഏത്തലിൽ തുടങ്ങിയവർ സംസാരിച്ചു.കൃഷി ഓഫീസർ മഞ്ജുഷ സ്വാഗതവും പ്രമിത.ബി.നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us