/sathyam/media/media_files/RVrgYZLEa2K29kfjHdJ7.jpg)
പാലക്കാട്:രാമശ്ശേരി ഗാന്ധി ആശ്രമം 'സമ്പൂർണ്ണ സ്വരാജും ഗാന്ധിയൻ കർമ്മ പരിപാടികളും'ക്യാമ്പയിൻ ആരംഭിച്ചു.സർവോദയ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 365 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ മുൻ മന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി.കബീർ ഉൽഘാടനം ചെയ്തു.
ഗാന്ധിജിയും ധീര ദേശാഭിമാനികളും സ്വപ്നംകണ്ട സമ്പൂർണ്ണ സ്വരാജ് ലക്ഷ്യമാക്കിയുള്ള അഹിംസാതമക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകണമെന്ന് വി.സി. കബീർ അഭിപ്രായപ്പെട്ടു.
സർവോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ ഗാന്ധി ഫിലിം ഡയറക്ടർ ലക്ഷ്മി പത്മനാഭൻ ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ.എൻ. ശുദ്ധോധനൻ,സഹജീവനം ഫൗണ്ടേഷൻ ഡയറക്ടർ ഗിരീഷ് കടുന്തിരുത്തി,ജനാരോഗ്യ പ്രസ്ഥാനം ജില്ലാ കൺവീനർ സന്തോഷ് പൊൽപ്പുള്ളി, തപോവരിഷ്ഠാശ്രമം പ്രതിനിധി സുധാകരബാബു, സർവ്വോദയ സമഗ്രാരോഗ്യ കേന്ദ്രം ഡയറക്ടർ എ.അശോക് കുമാർ, കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ചിന്ദുമാനസ് .പി.കെ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് അംഗം ഗിരീഷ് ബാബു.കെ, സർവ്വോദയ കേന്ദ്രം നിർമാഹക സമിതിയംഗം കെ. ഉണ്ണിക്കുട്ടൻ,ഏകതാ പരിഷത് കൺവീനർ അഖിലേഷ് കുമാർ കൊട്ടക്കാട്,ഗാന്ധിദർശൻ സമിതി ഖജാൻജി ഇല്യാസ് കാക്കത്തോട്, എ.കെ.രാമൻകുട്ടി ഫൗണ്ടേഷൻ നിർമാഹക സമിതിയംഗം രാധാകൃഷ്ണൻ രാമശ്ശേരി, ഇ.ടി.മുരളീധരൻ ഏകതത്ത്വ, രാമശ്ശേരി പാടശേഖരസമിതി പ്രസിഡണ്ട് ജയകുമാർ.എം,ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ മനോജ് പല്ലശ്ശേന, മോഹനൻ ഊറപ്പാടം,രാഘവൻ മടച്ചിപ്പാടം,രാധാകൃഷ്ണൻ കറുകപ്പാടം,രാജേഷ് കാരാങ്കോട്, തുടങ്ങിയവർ സംസാരിച്ചു.
നവീന വിദ്യാഭ്യാസ പദ്ധതി (നയിതാലീം), ജൈവകൃഷി പദ്ധതി, അഹിംസാത്മകവും വികേന്ദ്രീകൃതവുമായ സ്വദേശി സംരംഭങ്ങൾ,സത്യാഗഹ പരിശീലനം, പട്ടികജാതി വിഭാഗങ്ങളുടെ സുസ്ഥിര വികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയുള്ള അന്ത്യോദയ പദ്ധതി,വൈക്കം സത്യാഗ്രഹ ശതാബ്ദിയാഘോഷം, യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമുള്ള ശാന്തിസേന പരിശീലനം,ഖാദി - കൈത്തറി സംരക്ഷണം,ലഹരി വിമുക്തി ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ്റെ ഭാഗമായി ഏറ്റെടുക്കുക.
പഞ്ചായത്തുകൾ,നഗരസഭകൾ, പട്ടികജാതി വികസന വകുപ്പ്, സന്നദ്ധ സംഘടനകൾ,കുടുംബശ്രീ മിഷന്റെ ബാലസഭകൾ,അയൽക്കൂട്ടങ്ങൾ, അംഗൻവാടി കേന്ദ്രങ്ങൾ,കൗമാര ക്ലബ്ബുകൾ,വിദ്യാലയങ്ങൾ, കോളേജുകൾ,നാഷണൽ സർവ്വീസ് സ്കീം,സ്റ്റുഡന്റ് പോലീസ്, എൻ.സി.സി,ഹരിത സേന, തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിൽ സംഘടിപ്പിക്കുക. താൽപര്യമുള്ളവർ 9447483106 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സർവോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us