New Update
/sathyam/media/media_files/2025/05/15/pyvqBEwyKBVVbhMfJO11.jpg)
പാലക്കാട്: കലാസാഹിത്യരംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രോത്സാഹനാർത്ഥം പാലക്കാട് കലാ സാഹിത്യ പരിഷത്ത് നൽകുന്ന അഭിനയ പ്രതിഭാപുരസ്‌കാരത്തിന് ശരത് പാലാട്ടും അഡ്വ നൈസ് മാത്യുവും അർഹമായി.
Advertisment
അവന്തികയുടെ വീട്, പിറവിയുടെ ഗ്രാമം എന്നീ സിനിമകളിലെ അഭിനയത്തെ മുൻനിർത്തി ശരത്‌പാലാട്ടിന് കെ.പി ലോറൻസ് സ്‌മാരകപുരസ്കാരവും, ഭൂമിയുടെ ഉപ്പ് എന്ന സിനിമയിലെ അഭിനയത്തിന് നൈസ് മാത്യുവിന് ആർ നമ്പിയത്ത് സ്മാരക പുരസ്കാരവുമാണ് നൽകുന്നത്.
10001 രൂപ വീതമുള്ള ക്യാഷ് പ്രൈസും ഫലകവും മെയ് 21 ബുധനാഴ്ച കാലത്ത് 11.30 മണിക്ക് പാലക്കാട് പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന ചടങ്ങിൽ പാലക്കാട് കലാസാഹിത്യപരിഷത്ത് പ്രസിഡണ്ട് വനിതാരത്നം ഡോ. പാർവ്വതി വാര്യർ സമ്മാനിക്കുന്നതാണ് എന്ന് പരിഷത്ത് സെക്രട്ടറി കെവിആർ മങ്കര അറിയിച്ചു.