നായർ സർവീസ് സൊസൈറ്റിയുടെ 111-ാം പതാകദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു

New Update
5128ce07-f925-4be4-b352-c951e400c251

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ  111-ാം പതാകദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. 

Advertisment

യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ എൻഎസ്എസ് പതാക ഉയർത്തി.  യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, വനിതാ യൂണിയൻ പ്രസിഡന്റ് ബേബി ശ്രീകല, സെക്രട്ടറി അനിതാ ശങ്കർ, പ്രതിനിധി സഭാ മെമ്പർമാർ യൂണിയൻ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ, കരയോഗം ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. യൂണിയന്റെ 92 കരയോഗങ്ങളിലും പതാകദിനം ആചരിച്ചു.

Advertisment