തപസ്യ കലാ സാഹിത്യ വേദി, പാലക്കാട് യൂണിറ്റ് വാർഷികോത്സവം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
THAPASYA

പാലക്കാട് : തപസ്യ കലാ സാഹിത്യ വേദി പാലക്കാടു യൂണിറ്റ് വാർഷികോത്സവം യൂണിറ്റ് പ്രസിഡന്റ്  വി.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗം തപസ്യ സംസ്ഥാന  സമിതി അംഗം പി. വിജയാംബിക  ഉൽഘാടനം ചെയ്തു.

Advertisment

തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി  കെ.ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണവും അംഗത്വ വിതരണം ഉൽഘാടനം റെയിൽവേ ട്രെയിൻ മാനേജർ  ആർ. പ്രസാദിനു നൽകി നിർവ്വഹിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി  എൻ. ശൈല രാജ്,  ജി. ഗോപാലകൃഷ്ണപിള്ള, ഓ.കെ അംബിക, ഡോ.പി.പി.നാരായണൻ കുട്ടി, ഡോ. കെ പി.വത്സകുമാർ, ബി. വിപിന ചന്ദ്രൻ,  ജയശ്രീ വിശ്വനാഥൻ കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

THAPASYA12

പുതിയ ഭാരവാഹികളായി ഡോ.കെ.പി വത്സകുമാർ പ്രസിഡന്റ്, വൈ.പ്രസിഡന്റുമാരായി ഡോ.എൻ. രാജീവ്,    ജയശ്രീ വിശ്വനാഥൻ സെക്രട്ടറി എൻ.ശൈല രാജ്, ജോ. സെക്രട്ടറിമാരായി  സദാനന്ദ്.സി., ബിന്ദു കാവിൽ പാട്,  .എം നാരായണൻ കുട്ടി, ഖജാൻജി. .വി. മണി ചന്ദ്രൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Advertisment