New Update
/sathyam/media/media_files/2025/10/08/img-20251008-wa0095-2025-10-08-15-26-08.jpg)
മക്കരപ്പറമ്പ് : പിറന്ന സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ചും സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി കൊല ചെയ്യുന്ന ഇസ്രായേൽ കാപാലികർക്കെതിരെ പ്രതിഷേധമിരമ്പിയും വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മക്കരപ്പറമ്പ് ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
Advertisment
ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര, സെക്രട്ടറി സി.കെ സുധീർ, പി മൻസൂർ, ഷബീർ കറുമുക്കിൽ, റഷീദ് കൊന്നാല, ടി സമീറ, സാജിത എന്നിവർ നേതൃത്വം നൽകി.