കലങ്ങി മറിഞ്ഞു പള്ളിക്കത്തോട്. യൂ.ഡി.എഫ് ഭരിക്കും.. പക്ഷേ, കേവല ഭൂരിപക്ഷമില്ല. എല്‍.ഡി.എഫ് എതിര്‍ക്കാനുമിടയില്ല. ബി.ജെ.പി - ബി.ഡി.ജെ.എസ് ഭിന്നത രൂക്ഷമാകുന്നു

New Update
UDF

കോട്ടയം: പള്ളിക്കത്തോട്ടില്‍ യൂ.ഡി.എഫ് ഭരിക്കും.. പക്ഷേ, കേവല ഭൂരിപക്ഷമില്ല. യു.ഡി.എഫ് 6, എല്‍.ഡി.എഫ് അഞ്ച് 5, എന്‍.ഡി.എ 4 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി ഭരിച്ച പഞ്ചായത്തില്‍ യു.ഡി.എഫില്‍ അട്ടിമറി വിജയം നേടുകയായിരുന്നു. അതേമസയം, ആര് അധ്യക്ഷനാകും എന്നതു സംബന്ധിച്ചു മുന്നണയില്‍ തീരുമാനമായിട്ടില്ല. എറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷം യു.ഡി.എഫിനില്ല.

Advertisment

udf kerala11

അതേസമയം, ആനിക്കാട് നടന്ന യു.ഡി.എഫും കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും എല്‍.ഡി.എഫിന്റെ ബ്ലോക്കിലെ സ്ഥാനര്‍ഥിയുടെ സഹോദരന്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി എല്‍.ഡി.എഫ് -യുഡി.എഫ് സംഘര്‍ഷവും പള്ളിക്കത്തോട്ടില്‍ ഉണ്ടായിരുന്നു.

ഭരണത്തിലിരുന്ന എന്‍.ഡി.എ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു ബി.ജെ.പി -ബി.ഡി.ജെ.എസ് ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്.

bdjs and bjp


എന്‍.ഡി.എയ്ക്ക് നിലവിലുണ്ടായിരുന്ന ഏഴ് സീറ്റ് നാലായി ചുരുങ്ങി. കഴിഞ്ഞ തവണ രണ്ടുസീറ്റില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ഒരുസീറ്റില്‍ ജയിച്ചു.ആദ്യത്തെ രണ്ടര വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. സീറ്റുകളുടെ എണ്ണം പതിമൂന്നില്‍ നിന്ന് പതിനഞ്ചായി ഉയര്‍ന്നപ്പോള്‍ വാര്‍ഡുകളുടെ സ്വഭാവത്തിലും മാറ്റംവന്നു. നാല് സീറ്റ് ചോദിച്ച ബി.ഡി.ജെ.എസ് രണ്ടിലൊതുങ്ങാനും തയാറായിരുന്നു.എന്നാല്‍ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റെങ്കിലും വേണം എന്നതായിരുന്നു നിലപാട്. ഇത് അംഗീകരിക്കാന്‍ ബി.ജെ.പി തയാറാകാതിരുന്നതാണ് സഖ്യം തകരാന്‍ കാരണം.

bjp

വിജയസാധ്യത തീരെയില്ലാത്ത രണ്ടുസീറ്റുകളാണ് അവര്‍ക്ക് വെച്ചുനീട്ടിയത്. പിന്നീട് ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്നാണ് ബി.ഡി.ജെ.എസ് നേതാക്കള്‍ പറയുന്നത്.  ബി.ഡി.ജെ.എസ് കൂടെ നിന്നു ചതിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നത്. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ബി.ഡി.ജെ.എസ് നേതാക്കളും പരസ്യമായി പ്രചാരണത്തിനിറങ്ങിയെന്ന ആരോപണം ഉയരുന്നുണ്ട്

Advertisment