അറക്കുളം ഗ്രാമ പഞ്ചായത്തിൽ നിന്നും വിജയിച്ച മുഴുവൻ യുഡിഎഫ് മെമ്പർമാർക്കും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർക്കും ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസിനും സ്വീകരണം നൽകി

New Update
4b5f8e48-81fe-44c4-a4cc-aac805aa3dfa

തൊടുപുഴ : ഐ എൻ ടി യു.സി എഫ്. സി. ഐ. അറക്കുളം യൂണിറ്റും ഐ.എൻ.ടി. യു. സി. എഫ്.സീ ഐ.ലോറി ഡ്രൈവേഴ്സ് യൂണിയനും സംയുക്തമായി അറക്കുളം ഗ്രാമ പഞ്ചായത്തിൽ നിന്നും വിജയിച്ച മുഴുവൻ യുഡിഎഫ് മെമ്പർമാർക്കും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർക്കും ജില്ലാ പഞ്ചായത്ത് മെമ്പർ  സജി പി  ജോസിനും സ്വീകരണം നൽകി.

Advertisment

a7d7e8d7-9c17-4d76-a533-bf3ba06a18b8

യൂണിയൻ പ്രസിഡണ്ട് ആയ  അഡ്വ. ജോയ് തോമസിൻ്റെ (മുൻ ഡീ. സി സി പ്രസിഡണ്ട്)അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രാജു. പി. മാത്യു സ്വാഗതം പറഞ്ഞു. അഗസ്റ്റിൻ ജോസഫ് (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്), A.D.മാത്യു അഞ്ചാനീ,, (യുഡിഎഫ് കൺവീനർ), ബിബിൻ ഈട്ടിക്കൻ, (ഐ എൻ ടി യു. സി മണ്ഡലം പ്രസിഡണ്ട്), ജാഫർ ഖാൻ (ലോറി ഡ്രൈവേഴ്സ് ഐ എൻ ടി യു സി.യൂണിയൻ പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു. മെമ്പർമാരേ എല്ലാവരെയും യൂണിയൻ അംഗങ്ങൾ ഷാൾ അണിയിച്ചു സ്വീകരിച്ചു. 

ജില്ലാ പഞ്ചായത്ത് മെമ്പർ ആയ സജി പി  ജോസും ബ്ലോക്ക് മെമ്പർമാരായ സ്റ്റീഫൻ ജോർജും മാത്യു സെബാസ്റ്റിനും ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇമ്മാനുവേൽ , ഉഷാ ഗോപിനാഥ്, വിനോദ് കെ എസ് ബിജു കാനാകാടൻ അടക്കം എല്ലാ മെമ്പർമാരും സ്വീകരണത്തിന് നന്ദി പറഞ്ഞു യൂണിയൻ യൂണിറ്റ് കൺവീനർ രാജീവ്.കെ ആർ യോഗത്തിൽ കൃതജ്ഞത പറഞ്ഞു.

Advertisment