പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറൈൻ ആരംഭിച്ച പപ്പാ സ്വപ്നഭവനം ’ കല്ലിടൽ കർമ്മം നടന്നു

New Update
pappa swapnabhavanam

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറൈൻ (പാപ്പാ) മുൻ‌നിർത്തുന്ന വലിയ സാമൂഹ്യപ്രവർത്തനമായ ‘പപ്പാ സ്വപ്നഭവന’ത്തിന് ഔദ്യോഗിക തുടക്കമായ കല്ലിടൽ കർമ്മം ഇന്ന് രാവിലെ നടന്നു. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഈ വീടിന്റെ നിർമ്മാണം ആരംഭിച്ചത്.

Advertisment

അസോസിയേഷനെ പ്രതിനിധീകരിച്ച് രക്ഷാധികാരി സക്കറിയ സാമുവൽ, കേരള കോർഡിനേറ്ററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഷീലു റേച്ചൽ എന്നിവർ കർമ്മത്തിൽ പങ്കെടുത്തു.

പ്രവാസി സഹോദരിയുടെ ഭവനസഫലീകരണത്തിനായി സഹകരിക്കുന്ന എല്ലാവരോടും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനുള്ള നടപടികൾക്ക് സംഘടന മുന്നേറുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment