ഭക്ഷ്യസുരക്ഷയ്ക്കായി അടുക്കളത്തോട്ടം മത്സരവുമായി ഇടവക വാർഡ്

New Update
e5105055-e87b-48f2-9098-bb1092ee7baf

കുറവിലങ്ങാട്: ഭക്ഷ്യസുരക്ഷയൊരുക്കാൻ കുടുംബങ്ങൾക്കായി അടുക്കളത്തോട്ടം മത്സരം നടത്തി ഇടവക വാർഡ്. മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ 27-ാം വാർഡാണ് വേറിട്ട മത്സരത്തിലൂടെ ശ്രദ്ധനേടുന്നത്. വാർഡിലെ നൂറ് കുടുംബങ്ങൾക്കും പച്ചക്കറി തൈകളും വിത്തിനങ്ങളും സമ്മാനിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി മുഴുവൻ വീടുകൾക്കും മുറ്റത്തൊരു വാഴ എന്ന പേരിൽ വാഴത്തൈ വിതരണം ചെയ്തു. 

Advertisment

പയർ, വെണ്ട, ചീനി, വഴുതന, പയർ എന്നിങ്ങനെ അഞ്ചിനം തൈകളാണ് വാർഡിലെ മൂന്ന് യൂണിറ്റുകൾക്കായി നൽകിയത്. ചീര, പടവലം, ചീനി തുടങ്ങിയ ഇനങ്ങളുടെ വിത്തുകളും നൽകിയിട്ടുണ്ട്. ഈ തൈകളും വിത്തിനങ്ങളും പ്രയോജനപ്പെടുത്തി അടുക്കളത്തോട്ടം നിർമ്മാണം ആരംഭിക്കാനാണ് നിർദ്ദേശം. വീടുകൾ സ്വന്തമായി തൈകൾ ഉല്പാദിപ്പിച്ചും വാങ്ങിയും കൃഷി ചെയ്യുന്നുണ്ട്. മികച്ച അടുക്കളത്തോട്ടത്തിന് നോഹ അവാർഡ് എന്ന പേരിൽ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. 

പള്ളിയോഗപ്രതിനിധി ബെന്നി കോച്ചേരിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡുതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയ്‌ക്കൊപ്പം ചില യൂണിറ്റുകളും തൈകൾ നൽകുന്നുണ്ട്.  ആർച്ച്പ്രീസ്റ്റ് റവ.ഡോ.  തോമസ് മേനാച്ചേരി, അസി.വികാരിയും സോൺ ഡയറക്ടറുമായ ഫാ. തോമസ് താന്നിമലയിൽ എന്നിവർ തൈകളുടെ വിതരണം നിർവഹിച്ചു. പള്ളിയോഗപ്രതിനിധി ബെന്നി കോച്ചേരി, യൂണിറ്റ് പ്രസിഡന്റുമാരായ പോൾസൺ ചേലയ്ക്കാപ്പള്ളിൽ, ബിബിൻ തുരുത്തേൽ, ജോസ് കുളങ്ങരതൊട്ടി, സെക്രട്ടറിമാരായ സുമി റോയി ഒാലിക്കാട്ടിൽ, ആൻസി ബാബുഷ് ഒഴുക്കനാക്കുഴി, ലിജി ജയ്‌സൺ മറ്റുപിള്ളിൽ, മറ്റ് ഭാരവാഹികൾ എന്നിവർ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നു. 

Advertisment