/sathyam/media/media_files/2025/08/24/mundakkayam-pardhasaradhi-2025-08-24-15-20-40.jpg)
മുണ്ടക്കയം : പാർത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമിയിൽ പോലീസ് അനധികൃത നിർമ്മാണം നടത്തുന്നു വെന്ന് ആരോപണം. ക്ഷേത്ര ഉപദേശക സമിതിയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള മുണ്ടക്കയം പാർത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമിയിൽ പോലീസിന്റെ അനധികൃത നിർമാണം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണ്.
11.76 ഏക്കർ സ്ഥലം ദേവസ്വം വക വസ്തു ആണെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, സ്ഥലത്ത് പോലീസിന്റെ അധികൃത നിർമാണ പ്രവർത്തനം നടത്തുകയാണ്. ഇതു കോടതി അലക്ഷ്യമാണെന്നും ക്ഷേത്ര ഉപദേശക സമിതിയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്ര ഭൂമിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ വെട്ടി നശിപ്പിച്ചു. ദേവസ്വം ബോർഡിൽ നിന്നു ഒരു അനുമതിപോലും പോലീസ് ഇതിനു വാങ്ങിയിട്ടില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറയുന്നു.