വായനയിലൂടെ നല്ല സമൂഹത്തെ സൃഷ്ടിക്കാം:  ഡെപ്യൂട്ടി സ്പീക്കര്‍

സാമൂഹ്യ മാധ്യമങ്ങളില്‍ ഒതുങ്ങാതെ വായനയുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപെടുത്താന്‍ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

New Update
CHITTAYAM_2

പത്തനംതിട്ട: ആഴത്തിലുള്ള വായന നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. 

Advertisment

വായനാവാരാഘോഷത്തിന്റെ ഭാഗമായി അടൂര്‍ സെന്റ് സിറിള്‍സ് കോളജില്‍ നടന്ന പുസ്തക കൈനീട്ടം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 


സാമൂഹ്യ മാധ്യമങ്ങളില്‍ ഒതുങ്ങാതെ വായനയുടെ പ്രാധാന്യം പുതുതലമുറയെ ബോധ്യപെടുത്താന്‍ സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി വാങ്ങിയ പുസ്തകങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ കോളജ് പ്രിന്‍സിപ്പലിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്‌സാണ്ടര്‍ അധ്യക്ഷയായി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment