ആരോഗ്യകര്‍ക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു

കര്‍ക്കടമാസത്തിലെ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. കര്‍ക്കടക കഞ്ഞി കൂട്ട്, പത്തിലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിപണനമേളയും ഒരുക്കി. 

New Update
photos(15)

പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച ആരോഗ്യകര്‍ക്കടക ഫെസ്റ്റ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. 

Advertisment

കര്‍ക്കടമാസത്തിലെ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. കര്‍ക്കടക കഞ്ഞി കൂട്ട്, പത്തിലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിപണനമേളയും ഒരുക്കി. 

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ മാന്‍സി അലക്‌സ് ആരോഗ്യ സെമിനാര്‍ ക്ലാസ് നയിച്ചു. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, അംഗം ശ്രീവിദ്യ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീദേവി, കമ്മ്യൂണിറ്റി കൗണ്‍സലര്‍ ദീപ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എസ് കൃഷ്ണകുമാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment