വേനൽ അവധിക്കാലം കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും മുന്നിൽ തളച്ചിടാതെ നമുക്ക് കളിസ്ഥലങ്ങളിലേക്കിറങ്ങാം; കൂടെ കളിക്കാൻ ഞാനുമുണ്ടാകും, കണ്ടം ക്രിക്കറ്റ് എഫ്.ബി പോസ്റ്റുമായി പത്തനംതിട്ട ജില്ലാ കളക്ടർ

New Update
kandam criket

പത്തനംതിട്ട: വേനൽ അവധിക്കാലം കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും മുന്നിൽ തളച്ചിടാതെ കളിസ്ഥലങ്ങളിലേക്കിറങ്ങാൻ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ  എഫ്.ബി പോസ്റ്റിലൂടെ കുട്ടികളോട് അഭ്യർത്ഥിച്ചു.തിരഞ്ഞെടുത്ത കളിസ്ഥലങ്ങളിൽ കൂടെ കളിക്കാൻ താനുമുണ്ടാകുമെന്ന് കളക്ടർ വ്യക്തമാക്കി.

Advertisment

എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം.

" പ്രിയവിദ്യാർത്ഥികളെ,

വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേർന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ തളക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോ‌റും സിക്സിറും പറത്തി വിക്കറ്റുകൾ വീഴ്ത്തി ആ പോയകാല നന്മകളെ നമ്മുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളിൽ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ്‌ സെക്ഷനിൽ ഉൾപ്പെടുത്തുക. തിരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളിൽ നിങ്ങൾക്കൊപ്പം ബാറ്റ് വീശാൻ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേർത്തു വെയ്ക്കാൻ ആവേശത്തെ പുറത്തെടുക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവും. 

സ്നേഹപൂർവ്വം നിങ്ങളുടെ കളക്ടർ.

Advertisment