/sathyam/media/media_files/2025/02/25/pohCRUwICVdlUFoFEmSX.jpg)
തൃപ്രയാർ:- ഇന്നത്തെ കേരളത്തിന്റെ വളർച്ചക്ക് കാരണക്കാരും പ്രവാസത്തിന് വഴി തെളിയീച്ചവരുമാണ് പത്തേമാരിയിലും കപ്പലിലും യാത്ര ചെയ്തവരെന്ന് പാത്തേമാരി പ്രവാസി സംഗമം ഉത്‌ഘാടനം ചെയ്തു കൊണ്ട് നോർക്ക എറണാകുളം റീജിയണൽ അസിസ്റ്റന്റ് രശ്‌മികാന്ത് പറഞ്ഞു.
പത്തേമാരിയിലും കപ്പലിലും യാത്ര ചെയ്ത പ്രവാസികളുടെ ജീവിതചര്യ പങ്കുവെക്കുവാനും,ആയൂരാരോഗ്യ സംരക്ഷണത്തിനുമായി പത്തേമാരി ഭവനും, വെൽനെസ്സ് സെന്ററും ആരംഭിക്കാൻ ഗവ:തലത്തിൽ പദ്ധതികൾ ആരംഭിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
പത്തേമാരി പ്രവാസി സമിതി പ്രസിഡണ്ട് അബ്ദു തടാകം അദ്ധ്യക്ഷത വഹിച്ചു. പത്തേമാരി ജനറൽ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം, ലോക കേരള സഭ മെമ്പർ പി.കെ.കബീർ സലാല, ക്രൈം ബ്രാഞ്ച് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം. സുരേന്ദ്രൻ, തൃപ്രയാർ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, നൗഷാദ് തെക്കുംപുറം, സകരിയ (ചൈന), കുഞ്ഞിമൊയ്തു തുടങ്ങിയവർ സംസാരിച്ചു.
പത്തേമാരിയിലും കപ്പലിലും പോയവരേയുംബിബിഎ എൽ എൽ ബിക്ക് ഒന്നാം റാങ്ക് ലഭിച്ച ശ്രദ്ധ സുരേന്ദ്രനേയും ചടങ്ങിൽ ആദരിച്ചു.