പട്ടാമ്പി: കള്ളാടിപ്പറ്റ മിശ്കാത്ത് ക്യാമ്പസിൽ അജ്മീർ ഉറൂസും നൂറുൽ ഖിത്താമും സമാപിച്ചു. ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീർ അവർകളുടെ ആണ്ടുനേർച്ചയുടെ ഭാഗമായ മൗലിദ് പാരായണം സ്വലാത്ത് മജ്‌ലിസ് വിശുദ്ധ ഖുർആൻ മന:പ്പാഠമാക്കിയ വിദ്യാർത്ഥികളുടെ പഠന പൂർത്തീകരണ സംഗമം നൂറുൽ ഖിത്താം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
ഉമർ ലത്തീഫി അധ്യക്ഷത വഹിച്ചു. ഹാഫിള് ഷമീർ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി നടുവട്ടം മുഖ്യപ്രഭാഷണവും പ്രാർത്ഥനയും നടത്തി.
അബ്ദുൽ ഖാദർ അമാനി,മുഹമ്മദ് അലി സഖാഫി,അബ്ദുള്ള സഖാഫി ഓങ്ങല്ലൂർ, മുഹമ്മദ് നന്ത്യാരത്തിൽ, അലിഹാജി നന്ത്യാരത്തിൽ, കെ എസ് അലി ഹാജി സംസാരിച്ചു.
ഹംസ സഖാഫി കള്ളാടിപ്പറ്റ സ്വാഗതവും താഹിർ കള്ളാടിപ്പറ്റ നന്ദിയും പറഞ്ഞു.