/sathyam/media/media_files/2025/04/07/PxrRlm4jrSaWyCGtB3EV.jpg)
തൊടുപുഴ: പെരുക്കോണി റെസിഡെൻഷ്യലിന്റെ ആഭിമുഖ്യത്തിൽ 'കുഞ്ഞേ നിനക്കായ്' എന്ന ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. റാലിയോടനുബന്ധിച്ച്നടന്ന ചടങ്ങിൽ,റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച ന്യൂമാൻ കോളേജ്എൻ എസ് എസ് ക്യാമ്പ് കേഡറ്റ് അഞ്ജിത സന്തോഷിനെ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ രാജു തരണിയിൽ അവാർഡ് നൽകി ആദരിച്ചു.
യോഗത്തിൽ പെരുക്കോണി റെസിഡെന്റ്സ് അസോസിയേഷൻ പ്രസിഡന്റ്മെ ശ്രീ കെ ആർ ഹേമരാജ് അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ ശ്രീ എൻ സി റോയ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രസ്സ്ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി മുഘ്യ പ്രഭാഷണം നടത്തി.
എക്‌സൈസ് ഇൻസ്‌പെക്ടർ സി എം ബിൻസാദ് സമകാലീന തൊടുപുഴയുടെ ലഹരി ഭീഷണിയെക്കുറിച്ച്പ്രസംഗിച്ചു. മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ സി കെ നവാസ്,വൈസ് പ്രസിഡന്റ് ശ്രീ കെ പി ശിവദാസ്,സെക്രട്ടറി ശ്രീ ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.