പെരുമ്പാവൂർ: അയ്മുറി ശ്രീമഹാദേവക്ഷേത്രം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊരുമ്പശ്ശേരിയിൽ പ്രവർത്തിക്കുന്ന ജീവധാര മാനവസേവാ കേന്ദ്രത്തിന് കിടപ്പു രോഗികൾക്കാവശ്യമായുള്ള ഫൗളർ ബെഡ് വാങ്ങി നൽകി.
അയ്മനം ദേവസ്വം ട്രസ്റ്റാണ് ഇതിനു മുൻകൈയെടുത്തത്. നിർദ്ധന രോഗികൾക്കായി സേവനപ്രവർത്തനങ്ങൾ നടത്തുന്ന പ്രസ്ഥാനമാണ് ജീവധാര മാനവസേവാ കേന്ദ്രം.
/sathyam/media/post_attachments/d1d0e84f-5d9.jpg)
ദേവസ്വം ട്രസ്റ്റ് അംഗം കെ. ബാബു പ്രദീപ്, ക്ഷേത്രം ഉപസമിതി പ്രസിഡൻ്റ് പി.കെ. സുധാകരൻ എന്നിവർ സേവാകേന്ദ്രം പ്രസിഡൻ്റ് ഹരിദാസ് നാരായണന് ഫൗളർ ബെഡ് കൈമാറി.
/sathyam/media/post_attachments/86d561dc-db9.jpg)
സെക്രട്ടറി വിനോദ് ഗോപിനാഥ്, കമ്മിറ്റി അംഗങ്ങളായ എം.പി. പ്രവീൺകുമാർ, വി.എച്ച്. സുധീർ എന്നിവർ സംബന്ധിച്ചു.